Monday, December 17, 2007

മാതൃഭൂമിയില്‍ വന്ന എന്റെ ഒരു രചന.....



പത്താം ക്ലാസ്‌ സി ബി എസ്‌ സിയിലെ കണക്കു പാഠഭാഗത്തില് ‍അരിത്‌ മെറ്റിക്‌ മീന്‍ പഠിക്കാനുണ്ട്‌..സ്റ്റാറ്റിസ്റ്റിക്സില്‍ അതില്‍ അസംപ്ഷന്‍ മെതേഡില്‍ മീന്‍ കണ്ടുപിടിക്കാനുള്ള ചോദ്യം അച്ഛനോട്‌ ചോദിക്കാന്‍ തീരുമാനിച്ചു..

അതു പഠിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ അമ്മ പറഞ്ഞു

"അടുപ്പില്‍ മീന്‍ പൊരിക്കാന്‍ ഇട്ടിട്ടുണ്ട്‌ ..ഗ്യാസ്‌ സിമ്മിലാ..ഒന്നു നോക്കിയേക്കണേ.. ഞാന്‍ ഒന്നു കിടക്കട്ടെ.. നല്ല ക്ഷീണം..."

അച്ഛന്റെ പഠിപ്പിക്കലിനിടയില്‍ അടുപ്പിലെ മീനിന്റെ കാര്യം മറന്നു..

ഒരു കരിഞ്ഞ മണം വന്നപ്പോഴാ അറിഞ്ഞത്‌.. ചീത്ത ഉറപ്പാ അമ്മയുടെ വായില്‍ നിന്നു

അമ്മ നല്ല ഉറക്കം...

ഞാന്‍ പറഞ്ഞു -

"കരിഞ്ഞ മീന്‍ മീനേ അല്ലാതായി..

ഇനി അസംപ്ഷന്‍ മെതേഡിലെ ഒരു മീന്‍ ആയിരുന്നു അതെന്നു പോലും കണ്ടുപിടിക്കാനാവൂ.."

അച്ഛന്‍ സമാധാനിപ്പിച്ചു
എന്നിട്ടു മീന്‍ എന്ന വാക്കു വച്ചു ഞാന്‍ പറഞ്ഞ ആ വാചകത്തിലെ ആശയത്തെ പുകഴ്ത്തി.

ഇതിനാണു ഇംഗ്ലീഷില്‍ പണ്‍ എന്നു പറയുന്നതെന്നും വി കെ എന്നിനെ പോലുള്ള എഴുത്തുകാര്‍ ഒത്തിരി ഇത്തരം വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും പറഞ്ഞു തന്നു..
എനിക്കു ഏറ്റവും രസകരമായി തോന്നിയതു മീന്‍ എന്ന വാക്ക്‌ ഉപയോഗിച്ച ഒരു പഴയ സിനിമാപാട്ടാണു.കുട്ടികളോട്‌ ചോദ്യം ചോദിയ്ക്കുന്നതുപോലുള്ള പാട്ട്‌- ഞാനാദ്യം കേള്‍ക്കുകയാ. ടിവി യിലൊന്നും കണ്ടിട്ടേയില്ല. ലിറിക്സ്‌ അച്ഛന്‍ പറഞ്ഞു തന്നു.

ചിത്രം: ആവേശം
രചന : ബിച്ചു തിരുമല

മീന്‍ മീന്‍ നല്ല കരിമീന്‍

കടലിലെ മീന്‍ പിന്നെ ചെമ്മീന്‍

"എന്നും വെളുക്കുമ്പോള്‍-
തുടക്കത്തില്‍

കിഴക്കുവന്നുദിക്കുന്ന മീന്‍

സമയാം മീന്‍ ഏതു മീന്‍ ?

പൂമീന്‍
വാട്‌ ഡൂ യു മീന്‍ ?

പെരിമീന്‍

കറക്റ്റ്‌ വെരി ഗുഡ്‌

വെള്ളക്കാരനെ കൊണ്ടു

പള്ളിത്തേരു എടുപ്പിച്ച മീന്‍

ഏതു മീന്‍ ?

ഈദി അമീന്‍

കോടതി കൊടുക്കുന്ന വാറണ്ടും

പിടിച്ചും കൊണ്ടോടി

നടക്കുന്നതേത്‌ മീന്‍ ?

യാമീന്‍

അല്ല

ആമീന്‍

ക്വിസ്‌ പോലെ ഒരു സിനിമാഗാനം ആദ്യത്തേതു ആണോ ഇതു എന്നറിയില്ല എന്നാലും ഞങ്ങളുടെ അത്താഴത്തിന്റെ മീന്‍ ഇങ്ങിനെ കരിഞ്ഞാലും ഇത്രയും പുതിയ വിവരം കിട്ടിയല്ലോ?