Thursday, March 29, 2007
കൂവിയുണര്‍ത്തും സങ്കടം
ഒരിക്കല്‍ ഞാന്‍ എന്റെ അച്ഛനോടും അമ്മയോടും ചോദിച്ചു"
ജീവ ജന്തുക്കള്‍ക്കു നമ്മളെ പോലെ ഒരു ജീവിതമുണ്ടോ?
അവര്‍ക്കു ചോദ്യത്തിനു ഉത്തരം മുട്ടി.
എന്നാല്‍ പിന്നെ ഞാന്‍ തന്നെ ആലോചിക്കാമെന്നു വിചാരിച്ചു.
കോഴികളെയൊക്കെ കൊല്ലുമ്പോള്‍ നമ്മള് എന്തുകൊണ്ട് ആലോചിക്കുന്നില്ല 'അവര്‍ക്കും ഒരു ജീവിതമുണ്ടെന്ന്
'കോഴി വില്‍ക്കുന്ന ഒരു സ്ഥലത്തു ചെന്നല്‍ നമ്മള് പറയും'ഒരു കോഴി'
അയാള്‍ ആ കൂട്ടത്തില്‍ ഒരെണ്ണത്തിനെ എടുക്കുമ്പോള്‍ അതിലെ ഒരു കോഴിക്കുഞ്ഞിന്റെ അമ്മയാണെങ്കിലോ അത് ?ആ കോഴി 'കീയൊ കീയൊ' എന്നു കരയുംനമ്മള്‍ വിചാരിക്കും അതു കരയുകാണെന്ന്.പ
ക്ഷെ അതല്ലഅവള്‍ അടുത്തിരിക്കുന്ന കോഴികളോടു 'ഞാന്‍ പോകുകയാണെന്നു'കരഞ്ഞുകൊണ്ടു പറയുകയാണ്'
ഇനിയൊരു ജന്മമുണ്ടെങ്കില് നമ്മള്‍ക്കു സരയൂതീരത്തു കാണാം'കണ്ണകി എന്ന സിനിമയിലെ ഗാനമാണിത് - കോഴിപ്പോര് ആദ്യമായി കണ്ടത് അതിലാണ്.
ഒരാള്‍ കോഴിയെ മേടിച്ച് പോകുമ്പോള്‍ അയാള്‍ക്കു ഒരു അപകടം പറ്റിയെന്നു വിചാരിക്കുകഅയാള്‍ ദൈവത്തിനോട് ചോദിക്കും'എന്തു തെറ്റാണു ഞാന്‍ ചെയ്തത് ?'
എന്തു നമ്മള് മനസ്സിലാക്കിയാലും കോഴിയുടെ ശാപമാണത്.
നമ്മളെപ്പോലെ എല്ലാ ജീവജന്തുക്കള്‍ക്കും ഒരോ ജീവിതമുണ്ട്- തീര്‍ച്ച
എന്റെ വീട്ടിനു പിന്നില്‍ ഒരു അമ്മപ്പൂച്ചയും രണ്ടു കുഞ്ഞുപൂച്ചകളും വിശന്നു കരയുമ്പോള്‍ഞാന്‍ എന്നും ഇത്തിരി പാല് കൊടുക്കും അവകള്‍ക്കു എന്തു സന്തോഷമാണെന്നോ?
എല്ലാവരും എല്ലാവരെയും സഹായിക്കാന്‍ പഠിക്കണം.
ഈ ജീവികളൊക്കെ നമ്മളെപ്പോലെ ഇവിടെ ജീവിക്കുന്നവരാണ്.
ഇത്രയും എഴുതിയതു ഞാന്‍ അച്ഛനെ വായിച്ചു കേള്‍പ്പിച്ചപ്പോള്‍ അച്ഛന് പറഞ്ഞതാണ് എന്നെ ഏറ്റവും കൂടുതല്‍ സന്തോഷിപ്പിച്ചത്.
നമ്മുടെ മഹാനായ ഒരെഴുത്തുകാരന് ഇതേപോലെ എഴുതിയതു നീ വായിച്ചിട്ടുണ്ടോ എന്ന് എന്നോട് ചോദിച്ചു.
എനിക്കോര്‍മ്മ വന്നില്ല
അച്ഛന് പറഞ്ഞു -'നമ്മുടെ വൈക്കം മുഹമ്മദ് ബഷീര്‍'
അദ്ദേഹം എഴുതിയിട്ടുണ്ട് ഭൂമിയുടെ അവകാശികളായി തേളും പാമ്പും അട്ടയും പഴുതാരയും ഒക്കെയുണ്ട്.
ഞാന്‍ മനസ്സില്‍ തോന്നിയതൊക്കെ എഴുതിയപ്പോള്‍എഴുതിയതു പോലെയായി തോന്നിയതും അപ്പോഴാണ്.
മലയാള മനോരമ
07-നവംബര്‍-2005

എഴുത്തും വായനയും
കുഞ്ഞുണ്ണി മാഷിന്റെ കുട്ടികളോടുള്ള ഉപദേശത്തില്‍ പറഞ്ഞിട്ടുണ്ടെന്നു ഈയിടെ വായിച്ചു.
വലിയ വലിയ എഴുത്തുകാരുടെ രചനകള്‍ വായിക്കുമ്പോള്‍ അവരുടെ ഭാഷയില്‍ എഴുതണമെന്നു തോന്നിയില്ലെങ്കില്‍ നിങ്ങള്‍ രക്ഷപ്പെട്ടു.
ധാരാളം വയിക്കുമ്പോള്‍ നിങ്ങള്‍ക്കു പുതിയ ആശയവും പുതിയ ഭാഷയും വന്നു ചേരും
അപ്പോള്‍ എനിക്കു തോന്നി.വലുതായി വായിക്കാത്തവര്‍ എഴുതുന്നില്ലേ?
ദേ ഈ ഞാന്‍ എഴുതുന്നത് കണ്ടില്ലേ?
അച്ഛനും അമ്മയും നന്നായി വായിക്കാറുണ്ട്.അച്ഛന് ഇടയ്ക്കു കുറെ കഥകളും മറ്റും എഴുതിയിരുന്നു.ഒത്തിരി വായിക്കാറുള്ള അച്ഛനോടു ഞാന്‍ പറഞ്ഞു
'അച്ഛാ ഞാന്‍ പറയട്ടെ' ഇപ്പോള്‍ എന്താണു അച്ഛന് ഒന്നും എഴുതാനാവാത്തതെന്ന്ഒത്തിരി വായിച്ചാല്‍ ഒരു കുഴപ്പം ഉണ്ട്.നമ്മള് എന്തെങ്കിലും എഴുതാനിരിക്കുമ്പോള്മനസ്സില് വരുന്ന ആശയം ഇതിനു മുമ്പ് എം റ്റി യോ എം മുകുന്ദനോ എം സുകുമാരനോ എഴുതിയതല്ലേ എന്നു തോന്നുംഅതാണ് അച്ഛനു് ഇപ്പോള്‍ ഒന്നും എഴുതാന്‍ പറ്റാത്തത്ഒന്നും വായിക്കാതിരുന്നാല് ധൈര്യമായി എഴുതാമല്ലോ.'
അച്ഛന്പറഞ്ഞു'ആര് എന്തൊക്കെ എപ്പൊഴൊക്കെ എഴുതിയിട്ടുണ്ടെന്നു അറിയുന്ന വായനക്കാരും എഡിറ്റര്‍ മാരും ധാരാളം ഇവിടെ ഉണ്ട് .
കാവ്യ വിശ്വനാഥനെ ന്നപ്രായം കുറഞ്ഞ എഴുത്തുകാരി ലോകത്തിനു മുമ്പില്‍ ചമ്മി നാശമായതു നോവല്‍ മോഷണത്തിന്റെ പേരിലല്ലേ?ജന്മവാസന ഉള്ളവര്‍ക്ക് വായനയും കൂട്ടിനുണ്ടായാലത്തെ സ്ഥിതി നീ ആലോചിച്ചു നോക്ക്അവരൊക്കെയാണു വലിയ എഴുത്തുകാരായിട്ടുള്ളത് .
എന്റെ മണ്ടന്‍ സംശയം പിന്‍വലിക്കുമ്പോള്‍ കൂടുതല്‍ വായിക്കാനുള്ള ആശ കൂടുകയായിരുന്നു . അപ്പോള്‍ ഞാന്‍ മറ്റൊന്നു കൂടി ഓര്‍ക്കുകയായിരുന്നു.'
ഈ കാവ്യയ്ക്കു ഒരു കുഞ്ഞുണ്ണിമാഷിനെപ്പോലെയോ ചങ്ങാതിയെപ്പോലെയൊ ഉപദേശം കൊടുക്കുവാനും ആരും ഇല്ലായിരുന്നോ?'
ചങ്ങാതി
മലയാള മനോരമ
15-മെയ്-2006

Wednesday, March 28, 2007
പേടി
ആദ്യമൊക്കെ എനിക്കു പേടിയേ ഇല്ലായിരുന്നു പരീക്ഷയെ.
പരീക്ഷാ ഹാളില്‍ അടുത്തിരിക്കുിിമ മേഘ ചോദിക്കും.-
" രാധികേ നിനക്കു ഒട്ടും പേടിയും ടെന്‍ഷനും വരുന്നില്ലേ?"
പിന്നെ പിന്നെ കുറേ കുട്ടികള്‍ എന്റെ മട്ടും ഭാവവും കണ്ടു എന്നോട് ചോദിച്ചു.
'നിനക്ക് എന്താ പരീക്ഷയെ പേടിയില്ലേ?'
എല്ലാവരും ചോദിച്ച് പേടിപ്പിച്ച് എനിക്കിപ്പോള്‍ എല്ലം പേടിയാണ്.
ഈ സ്കൂളാണ് എന്നെ പേടിക്കാന്‍ പഠിപ്പിച്ചത്
പല പരിഷ്കാരങ്ങളും വന്നു വന്നു പരീക്ഷ തന്നെ ഇല്ലാതാകും എന്ന് പലരും പറയുന്നു.
അപ്പോളാണ് ഞാന്‍ ആലോചിച്ചത്-
"ഈ പരീക്ഷ ഇല്ലാതായാല്‍ കുട്ടികളാരും പേടിക്കാതെ വരും.
രാവിലത്തെ ഈശ്വര പ്രാര്‍ത്ഥന തന്നെ വേണ്ടെന്നു വയ്ക്കും കുട്ടികള്‍.
പിന്നെ ദൈവത്തെയും പേടിക്കില്ലാ എന്നു വന്നാലോ...
അതു വേണ്ടാ...പരീക്ഷയും ഇത്തിരി പേടിയും പ്രെയറും ഒക്കെ ഇല്ലാതെ എന്തു സ്കൂള്‍?"
ചങ്ങാതി
മലയാള മനോരമ
06-ഫെബ്രുവരി-2006

ഡത്തും ബര്‍ത്തും
പൂജ അവധിക്കു ഞങ്ങള്‍ മുംബൈ കാണാന്‍ പോയി.
ഞാന്‍, അമ്മ, അച്ഛന്. തിരിച്ചു വന്നത് കുര്‍ള സ്റ്റേഷനില്‍ നിന്നും നേത്രാവതി എക്സ്പ്രസ്സില്‍. രണ്ട് മിഡില്‍ ബര്‍ത്തും ഒരു അപ്പര്‍ ബര്‍ത്തും.
പതിവുപോലെ എന്റെ ഇഷ്ടബര്ത്തായ ടോപ് ബര്‍ത്തിലേക്കു ഞാന്‍ പോയി.അവിടെ ഇരുന്ന് പ്ലാറ്റ്ഫോമില്‍ നിന്നുംവാങ്ങിയ പത്രങ്ങള്‍ വായിച്ചു.
രണ്ട് പകലുള്ള യാത്രയല്ലേ?ബോറടിച്ചു തുടങ്ങിയപ്പോള്‍ ഞാന്‍ അവിടെയിരുന്ന് പേന കൊണ്ട് പത്രത്തില്‍ എഴുതാനും വരയ്ക്കാനും തുടങ്ങി.
മാതൃഭൂമി പത്രത്തില്‍ ഒരു പേജ് ചരമക്കോളമാണ്. അതില്‍ കൊടുത്ത ഫോട്ടോകളില്‍ പേന കൊണ്ടു മീശയും കൃതാവും കണ്ണടയും വരച്ചു കൊണ്ടിരുന്നു.
അപ്പോഴാണു എനിക്കു തോന്നിയത്. ഈ പടത്തിലുള്ളവരില് ചിലരുടെ മുഖം സൌമ്യമായും മറ്റുള്ളവരുടെ ക്രൂരമായും മാറി.
ഇതു ഞാന്‍ അമ്മയേയും, അച്ഛനേയും കാട്ടിയപ്പോള്‍ അവര്‍ വഴക്കു പറഞ്ഞു. '
എന്താ നീ ചെയ്യുന്നത്? മരിച്ചു പോയവരെ നീ അപമാനിക്കുകയല്ലേ?'
ഞാന്‍ പറഞ്ഞു 'സോറി, ഞാന്‍ അതോര്‍ത്തില്ല.' '
ഞാന്‍ സൌമ്യമായ മുഖമുള്ളവരെ സ്വര്‍ഗ്ഗത്തിലേക്കും ക്രൂരമുഖമുള്ളവരെ നരകത്തിലേക്കും പറഞ്ഞയക്കുന്ന ജോലിയിലായിരുന്നു.'
അച്ഛനും അമ്മയും എന്റെ ഇമാജിനേഷനില്‍ അത്ഭുതപ്പെട്ട് ഇങ്ങനെ പറഞ്ഞു '
നീ ആരാ ഇവരെ ഇങ്ങനെ വേര്‍തിരിക്കാന്‍?'
ഞാന്‍ ഒരു തമാശ പറഞ്ഞു
'എനിക്കു തീരുമാനിക്കാം അതൊക്കെ. കാരണം ഞാന്‍ അപ്പര്‍ ബര്ത്തിലല്ലേ? ദ മാന്‍ ഇന്‍ ദ അപ്സ്റ്റയേര്സ് എന്നു പറഞ്ഞാല്‍ ദൈവം തന്നെയല്ലേ?'
കുട്ടി.കോം
മാതൃഭൂമി
27-ഡിസംബര്‍-2006

ചില്ലറപ്രശ്നം
എന്നേക്കാള്‍ നാലു ക്ലാസ് താഴെ പഠിക്കുന്ന രണ്ട് അനിയത്തി ക്കുട്ടികളുടെ കയ്യില്‍ കുറെയേറെ ചില്ലറ പൈസകള്‍ ഞാന്‍ കണ്ടു. അവരോടു ഞാന്‍ അന്വേഷിച്ചു
-"ഇത്രയും പൈസയും കൊണ്ട് നിങ്ങള്‍ എന്തിനാണ് സ്കൂളില്‍ വരുന്നത്?"
ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന എന്റെ ചോദ്യത്തിന് താഴെ ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ ഉത്തരം ശരിയായി പറയാറില്ല.
പക്ഷേ എന്നോടെന്തോ ഇഷ്ടം കൊണ്ട് അവര്‍ പറഞ്ഞു -
"ചേച്ചിയോട് മാത്രം പറയാം ആരോടും പറയരുത്" "ഞങ്ങള്‍ക്ക് ഒളിച്ചോടാനാണ് ഇത്രയും പൈസ"
ഞാന്‍ ഞെട്ടി. "
ഇത്തിരിയുള്ള ഈ കുട്ടികള്‍ക്കെന്തുപറ്റി?"
ഞങ്ങള്‍ക്കു രണ്ടു പേര്‍ക്കും വേണ്ടത്ര സ്നേഹം കൂട്ടുകാരില്‍ നിന്നോ ടീച്ചര്‍മാരില്‍ നിന്നോ വീട്ടില്‍ നിന്നോ കിട്ടുന്നില്ല"ഞാന്‍ വീണ്ടും ഞെട്ടി.- ഞാനപ്പോള്‍ അവരോടു ചോദിച്ചു-
"നിങ്ങള്‍ക്ക് മാത് സില് പഠിക്കാനുള്ള പ്രോഫിറ്റ് & ലോസ് ചാപ്റ്റര്‍ നന്നായി അറിയാമോ? ""പ്രോഫിറ്റ് ലോസ് ചാപ്റ്ററിലെ പ്രോബ്ലം പോലും ശരിയായി ചെയ്യാനറിയാത്ത നിങ്ങള്‍ എങ്ങനെ ഇത്രയും ചില്ലറ പൈസയുമായി പുറത്തുപോയാല്‍ രക്ഷപ്പെടും-"
ജീവിതത്തില്‍ ഉണ്ടാകാന്‍ പോകുന്ന ലാഭ നഷ്ടക്കണക്കുകള്‍ ഓര്‍ത്തല്ല ഞാന്‍ ഇത്രയും പറഞ്ഞത്.
പക്ഷേ എന്തോ ഈ ചോദ്യം അവര്‍ക്കു ഏറ്റു- അവര്‍ക്കു എന്തോ എടുത്തുചാട്ടത്തിന്റെ ഗൌരവം, തെറ്റുന്ന ലാഭനഷ്ടക്കണക്കിലും വലുതായി തോന്നിക്കാണും എന്നാണ് ഇത് എന്റെ അച്ഛനോട് പറഞ്ഞപ്പോള്‍ എനിക്കു കിട്ടിയ മറുപടി.
അക്ഷരമുറ്റം
മാതൃഭൂമി
01-ജൂണ്‍-2006

Subscribe to:
Posts (Atom)