Wednesday, December 2, 2009

എന്റെ രചനകളും പുസ്തകം ആയി...

എന്റെ രചനകളും പുസ്തകം ആയി...









എന്റെ രചനകളും പുസ്തകം ആയി...

ബ്ളൊഗര്‍ മാര്‍ പുസ്തകം ഇറക്കുന്ന തിരക്കിലായതിനാല്‍ എന്റെ ഈ ബാലസാഹിത്യം അവയില്‍ ആദ്യത്തേകാനാണിട...
പുസ്തകം വേണ്ടവര്‍ മെയിലയക്കാന്‍ മറക്കരുതേ...

radhikars@gmail.com


പുസ്തകത്തിനു മുഖവുര എഴുതിയതു പ്രിയ എ എസ്



പ്രസാധനം പാപ്പിറസ് കോട്ടയം വില രൂ 35/-








സ്കൂള്‍ കാലഘട്ടത്തിലെ എന്റെ ചില അസാധാരണമായതും യുണീക്‌ ആയതുമായ ചിന്തകളുടെ അനുഭവങ്ങളാണ്‌ ഈ പുസ്തകം.എന്റെ അച്ഛനും അമ്മയും സുഹൃത്തുക്കളും ബന്ധുക്കളും മാത്രമേ പല കുറിപ്പുകളിലും ഉള്ളൂ എന്നതിനര്‍ത്ഥം ആത്മാംശം ഏറെയുള്ളവയാണിവ.



മലയാളം ഔപചാരികമായി പഠിക്കാത്ത കേന്ദ്രീയ വിദ്യാലയക്കാരി കമ്പ്യൂട്ടറിലെ വരമൊഴി എഡിറ്ററിലൂടെ മംഗ്ലീഷ്‌-മലയാളം കവേര്‍ട്ടറിലൂടെ ടൈപ്പ്‌ ചെയ്യുന്ന എന്റെ രചനകള്‍ പുസ്തകമാക്കാന്‍ ധനസഹായം നല്‍കിയ കേന്ദ്ര ഗവണ്‍മെന്റ്‌ സ്ഥാപനമായ cental institute of Indian languages-നെ ഈ അവസരത്തില്‍ നന്ദിയോടെ ഓര്‍ക്കുന്നു.



സാധാരണ വലിയ എഴുത്തുകാര്‍ പ്രശസ്തരായതിന്‌ ശേഷമാണ്‌ അവരുടെ ബാല്യകാല സ്മരണകള്‍ പിന്നീട്‌ ഓര്‍ത്ത്‌ എഴുതുന്നത്‌. ഇവിടെ ഞാന്‍ എന്റെ സമകാലീനരായ കുട്ടികളുടെ വ്യഥകളും സന്തോഷവും അവരുടെ രക്ഷകര്‍ത്താക്കളുടെ പങ്കപ്പാടുകളും എന്റെ സ്വപ്നങ്ങളും ഉത്തരം കിട്ടാത്ത സംശയങ്ങളും ഒക്കെ എന്റെ 'തത്തക്കുട്ടി'യിലുണ്ട്‌.എന്റെ രചനകളെപ്പറ്റി അഭിപ്രായം പറഞ്ഞ പ്രിയ ചേച്ചിക്കും പത്മകുമാര്‍ അങ്കിളിനും എന്റെ സ്നേഹം നിറഞ്ഞ നന്ദി.



എനിക്കു വേണ്ടി ഒരു കവര്‍ ചിത്രം ഡിസൈന്‍ ചെയ്തു തന്ന പ്രസിദ്ധ മലയാള ബ്ലേോഗറായ നന്ദകുമാര്‍ അങ്കിളിനും പ്രത്യേക നന്ദി. (nandaparvam.blogspot.com)



എന്റെ ആദ്യ പുസ്തകം എന്റെ പ്രിയപ്പെട്ട അച്ഛനും അമ്മയ്ക്കും സമര്‍പ്പിക്കുന്നു.



എല്ലവരുടേയും അനുഗ്രഹം പ്രതീക്ഷിക്കുന്നു.



രാധിക ആര്‍.എസ്‌.ശ്രീമയൂരംപാലക്കാട്‌