പാലക്കാട് മനോരമഎഡിഷനില്‍ പ്രസിദ്ധീകരിച്ചതു
കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തില്‍ എന്നെ പ്രൈമറിക്ലാസ്സുകളില്‍ പഠിപ്പിച്ച ലീലാവതി ടീച്ചര്‍ ഇപ്പോള്‍ എന്നെ പഠിപ്പിക്കുന്നില്ലെങ്കിലും എന്റെ എക്കാലത്തെയും ടീച്ചറാണ്.
ഓരോ ദിവസവും ഞാന്‍ എന്തെങ്കിലും ആ ടീച്ചറില്‍ നിന്നു പഠിക്കുന്നു അവരറിയാതെ..
ഞാന്‍ ഈ വിദ്യാക്ഷേത്രത്തില്‍ കാലു വെച്ചു പത്തു വര്‍ഷം കഴിഞ്ഞിട്ടും എന്നെ വല്ലാതെ ആകര്‍ഷിച്ച അധ്യാപിക. എന്റെ ഭാഗ്യം കൊണ്ടോ എന്തോ ഈ പത്തു വര്‍ഷവും ട്രാന്‍സ്ഫര്‍ ആകാതെ എന്റെ മാനസിക വളര്‍ച്ചയ്ക്കു കാവലായി നിന്നു. (കേന്ദ്രീയ വിദ്യാലയത്തില്‍ അദ്ധ്യാപകരുടെ സ്ഥലം മാറ്റം നിരന്തര സംഭവമാണ്)
ഓരോ പുതു വര്‍ഷത്തിലോ ഓണത്തിനോ ഞാന്‍ നല്‍കിയ ആശം സാകാര്‍ ഡുകള്‍ ഒരു ആല്‍ബം പോലെ ആ ടീച്ചര്‍ എടുത്തു വെച്ചിരിക്കുന്നതു കണ്ടപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു. മിക്ക കാര്‍ഡിലും എന്റെ ഫോട്ടോയും വെച്ചിരുന്നതു കൊണ്ടു എന്റെ വളര്‍ച്ച ഒരു ചിത്രകഥ പോലെ തോന്നിച്ചു
വിശാല വീക്ഷണവും പ്രസന്നഭാവവും കലാഭിരുചിയുമുള്ള ഈ അധ്യാപികക്കു മനോരമ എയര്‍ ഇന്‍ഡ്യ പ്രതിഭാ സമ്മാനം 2004 -ല്‍ കിട്ടിയിട്ടുണ്ട്.
ചില ദിവസം സ്കൂളില്‍ പോകാന്‍ അസുഖം കാരണം മടിക്കുമ്പോഴും എന്റെ ടീച്ചറിന്റെ പ്രെസെന്‍സ് എെ അവിടെക്കു വരുത്തുക തന്നെ ചെയ്യും .എന്റെ അധ്യാപിക മാത്രമല്ല അവര്‍ ?ഗുരുവും വഴികാട്ടിയും കൂടിയാണ്...കുട്ടിയുടെ വ്യക്തിത്വത്തെ ബഹുമാനിക്കുന്ന അപൂര്‍വം അധ്യാപകരില്‍ ഒരാള്‍..
ഒരു വിദ്യാര്‍ ത്ഥി അധ്യാപകനില്‍ നിന്നു എന്തു ആവശ്യപ്പെടണമെന്നും എന്തു അരുതെന്നും ഞാന്‍ അറിയാതെ എന്നെ പഠിപ്പിച്ച ടീച്ചര്‍ ..ഈ അധ്യാപക ദിനത്തില്‍ എന്റെ സ്നേഹവും ഭക്തിയും എന്റെ സ്പെഷ്യല്‍ ടീച്ചര്‍ക്ക് .