Thursday, March 29, 2007

അക്ഷരഭംഗി


സുനാമി


Ureaka


Temple Town Of South India


Exam fear


കൂവിയുണര്‍ത്തും സങ്കടം

ഒരിക്കല്‍ ഞാന്‍ എന്റെ അച്ഛനോടും അമ്മയോടും ചോദിച്ചു"
ജീവ ജന്തുക്കള്‍ക്കു നമ്മളെ പോലെ ഒരു ജീവിതമുണ്ടോ?
അവര്‍ക്കു ചോദ്യത്തിനു ഉത്തരം മുട്ടി.
എന്നാല്‍ പിന്നെ ഞാന്‍ തന്നെ ആലോചിക്കാമെന്നു വിചാരിച്ചു.
കോഴികളെയൊക്കെ കൊല്ലുമ്പോള്‍ നമ്മള്‍ എന്തുകൊണ്ട്‌ ആലോചിക്കുന്നില്ല 'അവര്‍ക്കും ഒരു ജീവിതമുണ്ടെന്ന്
'കോഴി വില്‍ക്കുന്ന ഒരു സ്ഥലത്തു ചെന്നല്‍ നമ്മള്‍ പറയും'ഒരു കോഴി'
അയാള്‍ ആ കൂട്ടത്തില്‍ ഒരെണ്ണത്തിനെ എടുക്കുമ്പോള്‍ അതിലെ ഒരു കോഴിക്കുഞ്ഞിന്റെ അമ്മയാണെങ്കിലോ അത്‌ ?ആ കോഴി 'കീയൊ കീയൊ' എന്നു കരയുംനമ്മള്‍ വിചാരിക്കും അതു കരയുകാണെന്ന്‌.പ
ക്ഷെ അതല്ലഅവള്‍ അടുത്തിരിക്കുന്ന കോഴികളോടു 'ഞാന്‍ പോകുകയാണെന്നു'കരഞ്ഞുകൊണ്ടു പറയുകയാണ്‌'
ഇനിയൊരു ജന്മമുണ്ടെങ്കില്‍ നമ്മള്‍ക്കു സരയൂതീരത്തു കാണാം'കണ്ണകി എന്ന സിനിമയിലെ ഗാനമാണിത്‌ - കോഴിപ്പോര്‌ ആദ്യമായി കണ്ടത്‌ അതിലാണ്‌.
ഒരാള്‍ കോഴിയെ മേടിച്ച്‌ പോകുമ്പോള്‍ അയാള്‍ക്കു ഒരു അപകടം പറ്റിയെന്നു വിചാരിക്കുകഅയാള്‍ ദൈവത്തിനോട്‌ ചോദിക്കും'എന്തു തെറ്റാണു ഞാന്‍ ചെയ്തത്‌ ?'
എന്തു നമ്മള്‍ മനസ്സിലാക്കിയാലും കോഴിയുടെ ശാപമാണത്‌.
നമ്മളെപ്പോലെ എല്ലാ ജീവജന്തുക്കള്‍ക്കും ഒരോ ജീവിതമുണ്ട്‌- തീര്‍ച്ച
എന്റെ വീട്ടിനു പിന്നില്‍ ഒരു അമ്മപ്പൂച്ചയും രണ്ടു കുഞ്ഞുപൂച്ചകളും വിശന്നു കരയുമ്പോള്‍ഞാന്‍ എന്നും ഇത്തിരി പാല്‍ കൊടുക്കും അവകള്‍ക്കു എന്തു സന്തോഷമാണെന്നോ?
എല്ലാവരും എല്ലാവരെയും സഹായിക്കാന്‍ പഠിക്കണം.
ഈ ജീവികളൊക്കെ നമ്മളെപ്പോലെ ഇവിടെ ജീവിക്കുന്നവരാണ്‌.
ഇത്രയും എഴുതിയതു ഞാന്‍ അച്ഛനെ വായിച്ചു കേള്‍പ്പിച്ചപ്പോള്‍ അച്ഛന്‍ പറഞ്ഞതാണ്‌ എന്നെ ഏറ്റവും കൂടുതല്‍ സന്തോഷിപ്പിച്ചത്‌.
നമ്മുടെ മഹാനായ ഒരെഴുത്തുകാരന്‍ ഇതേപോലെ എഴുതിയതു നീ വായിച്ചിട്ടുണ്ടോ എന്ന്‌ എന്നോട്‌ ചോദിച്ചു.
എനിക്കോര്‍മ്മ വന്നില്ല
അച്ഛന്‍ പറഞ്ഞു -'നമ്മുടെ വൈക്കം മുഹമ്മദ്‌ ബഷീര്‍'
അദ്ദേഹം എഴുതിയിട്ടുണ്ട്‌ ഭൂമിയുടെ അവകാശികളായി തേളും പാമ്പും അട്ടയും പഴുതാരയും ഒക്കെയുണ്ട്‌.
ഞാന്‍ മനസ്സില്‍ തോന്നിയതൊക്കെ എഴുതിയപ്പോള്‍എഴുതിയതു പോലെയായി തോന്നിയതും അപ്പോഴാണ്‌.


മലയാള മനോരമ
07-നവംബര്‍-2005

എഴുത്തും വായനയും

കുഞ്ഞുണ്ണി മാഷിന്റെ കുട്ടികളോടുള്ള ഉപദേശത്തില്‍ പറഞ്ഞിട്ടുണ്ടെന്നു ഈയിടെ വായിച്ചു.
വലിയ വലിയ എഴുത്തുകാരുടെ രചനകള്‍ വായിക്കുമ്പോള്‍ അവരുടെ ഭാഷയില്‍ എഴുതണമെന്നു തോന്നിയില്ലെങ്കില്‍ നിങ്ങള്‍ രക്ഷപ്പെട്ടു.
ധാരാളം വയിക്കുമ്പോള്‍ നിങ്ങള്‍ക്കു പുതിയ ആശയവും പുതിയ ഭാഷയും വന്നു ചേരും
അപ്പോള്‍ എനിക്കു തോന്നി.വലുതായി വായിക്കാത്തവര്‍ എഴുതുന്നില്ലേ?
ദേ ഈ ഞാന്‍ എഴുതുന്നത്‌ കണ്ടില്ലേ?
അച്ഛനും അമ്മയും നന്നായി വായിക്കാറുണ്ട്‌.അച്ഛന്‍ ഇടയ്ക്കു കുറെ കഥകളും മറ്റും എഴുതിയിരുന്നു.ഒത്തിരി വായിക്കാറുള്ള അച്ഛനോടു ഞാന്‍ പറഞ്ഞു
'അച്ഛാ ഞാന്‍ പറയട്ടെ' ഇപ്പോള്‍ എന്താണു അച്ഛന്‌ ഒന്നും എഴുതാനാവാത്തതെന്ന്‌ഒത്തിരി വായിച്ചാല്‍ ഒരു കുഴപ്പം ഉണ്ട്‌.നമ്മള്‍ എന്തെങ്കിലും എഴുതാനിരിക്കുമ്പോള്‍മനസ്സില്‍ വരുന്ന ആശയം ഇതിനു മുമ്പ്‌ എം റ്റി യോ എം മുകുന്ദനോ എം സുകുമാരനോ എഴുതിയതല്ലേ എന്നു തോന്നുംഅതാണ്‌ അച്ഛനു്‌ ഇപ്പോള്‍ ഒന്നും എഴുതാന്‍ പറ്റാത്തത്‌ഒന്നും വായിക്കാതിരുന്നാല്‍ ധൈര്യമായി എഴുതാമല്ലോ.'
അച്ഛന്‍പറഞ്ഞു'ആര്‌ എന്തൊക്കെ എപ്പൊഴൊക്കെ എഴുതിയിട്ടുണ്ടെന്നു അറിയുന്ന വായനക്കാരും എഡിറ്റര്‍ മാരും ധാരാളം ഇവിടെ ഉണ്ട്‌ .
കാവ്യ വിശ്വനാഥനെ ന്നപ്രായം കുറഞ്ഞ എഴുത്തുകാരി ലോകത്തിനു മുമ്പില്‍ ചമ്മി നാശമായതു നോവല്‍ മോഷണത്തിന്റെ പേരിലല്ലേ?ജന്മവാസന ഉള്ളവര്‍ക്ക്‌ വായനയും കൂട്ടിനുണ്ടായാലത്തെ സ്ഥിതി നീ ആലോചിച്ചു നോക്ക്‌അവരൊക്കെയാണു വലിയ എഴുത്തുകാരായിട്ടുള്ളത്‌ .
എന്റെ മണ്ടന്‍ സംശയം പിന്‍വലിക്കുമ്പോള്‍ കൂടുതല്‍ വായിക്കാനുള്ള ആശ കൂടുകയായിരുന്നു . അപ്പോള്‍ ഞാന്‍ മറ്റൊന്നു കൂടി ഓര്‍ക്കുകയായിരുന്നു.'
ഈ കാവ്യയ്ക്കു ഒരു കുഞ്ഞുണ്ണിമാഷിനെപ്പോലെയോ ചങ്ങാതിയെപ്പോലെയൊ ഉപദേശം കൊടുക്കുവാനും ആരും ഇല്ലായിരുന്നോ?'


ചങ്ങാതി
മലയാള മനോരമ
15-മെയ്‌-2006