Saturday, April 26, 2008

ഇരുന്നു മതിയായേ

ഇപ്പോള്‍ പത്താം ക്ലാസ്‌ അവധിക്കാലം.

ഞാന്‍ അച്ഛനോടും അമ്മയോടും പറഞ്ഞിട്ടുണ്ട്‌ ഈ മാസം എന്നെ ഒരു കോഴ്സിനും വിടരുതെന്ന്.
അമ്മയും അച്ഛനും ജോലിക്കു പോയാല്‍ ഞാന്‍ വീട്ടില്‍ ഒറ്റയ്ക്കാണു.
ആദ്യമൊകെ സമയം ചെലവാക്കാന്‍ നല്ല സുഖമായിരുന്നു. പിന്നെ പിന്നെ സമയം നീങ്ങുനില്ല.
ചെലവാക്കുന്നത്‌ ഇങ്ങനൊക്കയണ്‍.
ടിവി കണ്ടും കമ്പ്യുട്ടറില്‍ കളിച്ചും ഫോട്ടൊ എടുത്തും പിയാനോ വയിച്ചും പാചകം ചെയ്തും -എന്നിട്ടും സമയം പോകുന്നില്ല.

ഞാന്‍ വീട്ടിലെ ഒറ്റ കുട്ടിയാണ്‍.
എല്ലാഇലക്ട്രോണിക്‌ സാധനങ്ങളിലുംപരിക്ഷണം നടത്തി മതിയായി........
... ഇനി വാഷിംഗ്‌ മെഷിന്‍ മാത്രമേ ഉള്ളുബാക്കി.
അതില്‍ കയറി ഇരുന്നാല്‍ വീഗാലാന്‍ഡിലെ വാട്ടര്‍ പൂളില്‍ പോകുന്ന പോലെയാവില്ലെ?

ബോറടിയുടെ വലിപ്പം അറിയുകയാണിപ്പോള്‍.


(പാലക്കാട്‌ മനോരമ എഡിഷനില്‍ ഏപ്രില്‍ 23 നു പ്രസിദ്ധീകരിച്ചതു )

20 comments:

രാധു said...

ബോറടിയുടെ വലിപ്പം അറിയുകയാണിപ്പോള്‍.


new post

ഭൂമിപുത്രി said...

മോളേ,സമയം ചിലവാക്കാന്‍ ചെയ്യുന്ന കാര്യങ്ങളുടെ ലിസിറ്റില്‍ ‘വായന’എന്നൊരു ഐറ്റം കണ്ടില്ലല്ലോ!
അതാണ്‍ ബോറടി മാറാത്തതു.
അക്ഷരങ്ങളുടെ ലോകത്തിലേയ്ക്കൊന്നു കേറിയാല്‍പ്പിന്നെ സമയം പോരാതാകുന്നു എന്ന തോന്നലാണുണ്ടാവുക.അടുത്ത് നല്ല ലൈബ്രറിയുണ്ടാകുമല്ലോ.
മലയാളവും ഇംഗ്ലീഷും ഒപ്പം വായിച്ചുശീലിയ്ക്കുകയും വേണംട്ടൊ

യാരിദ്‌|~|Yarid said...

അതു തന്നെ ഭൂമി പുത്രി പറഞ്ഞതാ അതിന്റെ ഒരു കാര്യം. ഇവിടെ പലര്‍ക്കും സമയം തികയാത്തതിന്റെ വിഷമം, ഇവിടെ ഒരാള്‍ക്കു സമയം ഉള്ളതിന്റെ വിഷമം, ഒന്നും ചെയ്യാനില്ലാത്തതു കൊണ്ടാണ്‍ ബോറടിക്കാന്‍ തോന്നുന്നതു. അവസാനം ബോറടിച്ച് ബോറടിച്ചു രാധയൊരു അറുബോറിയാകും.. അതോണ്ട് കൊച്ചു പോയി വല്ലതും വായിച്ചൊ എഴുതിയൊ ഒക്കെ പഠിക്കു...;)

രാധു said...

ചേട്ടാ ചേച്ചീ
വായന വിട്ടുപോയതല്ല...പത്താം ക്ലാസ്സിന്റെ പുസ്തകത്തോടൊപ്പം എല്ലബുക്സും മാറ്റി വെച്ചാല്‍ എങ്ങിനെയാവും എന്ന് നോക്കിയതാ..
എന്റെ കേന്ദ്രീയ വിദ്യാലയത്തില്‍ പത്തു വര്‍ഷമായി ആദ്യമാ പാഠപുസ്തകം മാറ്റിവെച്ചതു...അ ...
വിശദീകരിക്കാം..
ഞങ്ങളുടെ വാര്‍ഷികപരീക്ഷ കഴിയുന്നതു മാര്‍ച്‌ പകുതി...ഫലം മാര്‍ ച്കു 30...അടുത്ത ക്ലാസ്‌ ഏപ്രില്‍ 1 നു..മേയ്‌ 5 നു അറ്റക്കും..എങ്ങിനെ പുതിയ ക്ലാസ്സിലെ പ്രോജക്റ്റും അസൈന്മെന്റും തുറന്നാലൂണ്ടാവുന്ന ആദ്യ യൂണിറ്റ്‌ ടെസ്റ്റിന്റെ പോര്‍ഷനും തന്നിട്ടു...
നൊ വെക്കേഷന്‍ ...
കഴിഞ്ഞ പത്തു വര്‍ ഷം വെക്കേഷന്‍ എന്താണെന്നു അറിഞ്ഞിട്ടില്ല..
അപ്പോള്‍ പത്തു വര്‍ഷമായി ആദ്യം കിട്ടിയ അവധി ഞാന്‍ പുസ്തക വായന്‍ ഉപേക്ഷിച്ചു നോക്കിയതാ..
അല്ലാതെ....
അതിനിടെ ഇത്രയും ഒക്കെ എഴുതിയും വെച്ചു

siva // ശിവ said...

നല്ല പുസ്തകങ്ങള്‍ വായിക്കുക. നല്ല സിനിമകള്‍ കാണുക. കൂട്ടുകാരെയും ബന്ധുക്കളെയും പോയി കണ്ട്‌ വിശേഷങ്ങള്‍ അന്വേഷിക്കുക. പിന്നെ ഇടയ്ക്ക്‌ കുറെ സ്വപ്നങ്ങളും കാണുക. ഈ ബോറൊക്കെ തനിയെ മാറും.

NB: ഇതൊക്കെ ഞാന്‍ ചെയ്യുന്നതാണ്‌.

വല്യമ്മായി said...

പഠിപ്പായാലും വിനോദമായാലും ആസ്വദിച്ച് ചെയ്താല്‍ എത്ര ചെയ്താലും വിരസതയേ തോന്നില്ല.

ഉപാസന || Upasana said...

Vaayichu valaroo...
:-)
Upasana

മിന്നാമിനുങ്ങുകള്‍ //സജി.!! said...

വെറുതെയിരുന്നങ്ങ് സ്വപ്നം കാണന്നെ. അതാകുമ്പോള്‍ സ്വപ്നങ്ങളുടെ സ്വര്‍ണ്ണരഥത്തിലേറി ഇങ്ങനെ പറന്നു നടക്കാമല്ലൊ..പൂക്കളോടും പുലരിയോടൂം പൂങ്കാറ്റൊനോടൂം സല്ലപിക്കുകയും ചെയ്യാം.
ഇതൊക്കെ എന്റെ സ്വഭാവമാണുട്ടൊ.

Unknown said...

പുസ്തകങ്ങള്‍ വായിക്കാന്‍ കുടുതല്‍
സമയം ചിലവഴിക്കണം മോളെ
നല്ല രചനകള്‍ ഉണ്ടാകുന്നത് നല്ല വായനയിലൂടെയാണ്

ശ്രീ said...

മുകളില്‍ എല്ലാവരും പറഞ്ഞതേ പറയാനുള്ളൂ... കൂടുതല്‍ വായിയ്ക്കൂ...
:)

G.MANU said...

ഇനിയും അച്ചടി മഷികള്‍ പുരണ്ട് വച്ചടി വച്ചടി കയറൂ അനിയത്തീ....

സ്വപ്നം കാണല്‍ പോലെ മനോഹരമായ എന്ത് ടൈം പാസ്. ബട്ട് വിത്ത് എ പീസ് ഓഫ് പേപ്പര്‍ ആന്‍ഡ് പെന്‍..

ആശംസകള്‍

കാവലാന്‍ said...

ബെസ്റ്റൈഡിയ പറഞ്ഞുതരാം പറഞ്ഞുതന്നത് ഞാനാണെന്നാരോടും പറയരുതേ...
അടുത്തിരിക്കണ ആ പൂച്ചയില്യേ അതിന്റെ വാലിലൊരൊറ്റ കടി കടിയ്ക്കുക. ഉടനെ അതൊരു സമ്മാനം തരും,പിന്നെ ആഘോഷല്ലേ.
കൂക്കുവിളികള്‍,ബഹളം,,ഓട്ടോവിളി,കറങ്ങുന്ന ഫാന്‍,വെള്ളയുടുപ്പിട്ട മാലാഖമാര്‍,ആപ്പിള്‍,മുന്തിരി,ബന്ധുക്കള്‍ ആഹാ.......തടിയിങ്ങു പോരും പനപോലെ. അപ്പോഴേയ്ക്കും റിസള്‍ട്ടും വരും ബോണസ്സായി.
എങ്ങനീണ്ടെന്റെ ഐഡിയ!!!
An IDIA can change your life.
try... & post the experience fast.

എന്റെ ഇഷ്ടം said...

ബോറടിയുടെ പീക്കില്‍ .....
വാ.മെഷീനില്‍ കയറിയാലോ എന്ന ചിന്തയിലെ തമാശയും കുസൃതിയും കണ്ടറിയാതെ ബ്ളോഗു വായനക്കാര്‍ മുഴുവന്‍ പേരും വായിക്കൂ വായിക്കൂ പൂച്ചയെ കടിക്കൂ എന്നൊക്കെ പറഞതും രസകരം ...

നിര്‍മ്മല said...

write more articles radhu.
congratulations!

ഹരീഷ് തൊടുപുഴ said...

അഭിനന്ദനങ്ങള്‍........

Mayoora | Vispoism said...

loved it.. :)

raindrops said...

പത്തു കൊല്ലം കഷ്ടപെട്ടു പഠിച്ചതല്ലേ....പുസ്തകങ്ങള്‍, ഹോംവര്‍ക്സ്, പ്രൊജെക്റ്റ്സ്, വര്‍ക്‌ഷോപ്സ്, ലാബ്സ്, എക്സാംസ്‌....ഇനി കുറച്ച് ബോറടി ആവാം.ബോറടിയുടെ സുഖം എന്താണെന്നു അറിയണ്‍ടെ?? Enjoy!!!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മോളേ ചേച്ചീടെ ബ്ലോഗിരുന്ന് വായിച്ചോളൂ, ബോറടി മാറും വട്ടു കേറേം ചെയ്യും

നല്ല കുട്ടി!

jp said...

ഈ കമന്റിടുമ്പോളേക്കും രാധുവിന്റെ ഒഴിവുകാലവും ബോറടിയുമൊക്കെ മാറിക്കാണുമല്ലോ..
പുതിയ ക്ലാസ്സൊക്കെ തുടങ്ങിയില്ലെ?
ഇടയ്ക്കൊക്കെ എഴുതണം.

A. Abdul Shumz said...

dear rahika..
u hav got a flair for writing.. and iam sure that u vil become a writer..
so read more... write more....