ഇതു എന്റെ ബ്ളോഗില്‍ മുന്‍പു എഴുതിയതു തന്നെ..പ്രിന്റ് മീഡിയയില്‍ വന്നപ്പോള്‍ അതു ഇമേജക്കിയതു
Thursday, April 16, 2009
Tuesday, March 31, 2009
എന്റെ ചിന്ന ചിന്ന (മിന് മിനി ) ആശൈകള്‍
എന്റെ ചിന്ന ചിന്ന (മിന് മിനി ) ആശൈകള്‍
പ്ലസ് വണ്ണിന് പഠിയ്ക്കുന്ന ഞാന്‍ 'എന്താവണം'? എന്ന തീരുമാനം ഇതുവരെ എടുത്തില്ലെന്നേോ?
പരിചയപ്പെടുന്നവരെൊക്കെ ചേൊദിക്കും - എന്താവാനാണ് ആഗ്രഹം?
എനിക്ക് ആഗ്രഹവും അഭിലാഷവും ഒക്കെ ഒന്നാം ക്ലാസു മുതലേ മാറി മാറി വരുന്നു.
നന്നായി പെരുമാറുന്ന പ്രൈമറി ടീച്ചര്‍മാരെ കണ്ടപ്പേോള്‍ എനിക്ക് അങ്ങനെ ഒരു ടീച്ചറാകാന്‍ ആഗ്രഹം - വലിയ ക്ലാസുകളിലെത്തിയപ്പേോള്‍ ചില ടീച്ചര്‍മാരുടെ പക്ഷപാത പെരുമാറ്റം കണ്ട് ടീച്ചര്‍ പേോസ്റ്റേ വേണ്ടെന്ന് വച്ചു. (പക്ഷേ അന്നത്തെ ടീച്ചര്മാര് എന്റെ ആരാധനാ പാത്രങ്ങളാ കേട്ടേോ.)
ഡ്രൈവര്‍മാരെ, ആന പാപ്പാന്മാരെ,ട്രാഫിക് പേോലീസുകാരെയെൊക്കെ ആരാധിച്ച് അവരാകാന്‍ ആഗ്രഹിച്ച കാലം കഴിഞ്ഞു.
കുറച്ചു വര്‍ഷം മുമ്പ് കല്‍പനാചൌളയെ പറ്റി പഠിച്ചപ്പേോള്‍ ബഹിരാകാശ സഞ്ചാരിയാവാന്‍ മേോഹിച്ചു. പിന്നെ കല്‍പനാചൌളയുടെ ദുരന്തം കേട്ട് ആ മേൊഹം ഉപേക്ഷിച്ചു.
ബഹിരാകാശ സഞ്ചാരികളെയും ഉപഗ്രഹത്തെയും നിയന്ത്രിക്കുന്ന കണ്‍ട്രേൊള്‍ റൂമിലെ ഉദ്യേോഗസ്ഥയാവാന്‍ കലശലായ ആഗ്രഹം - അതിന് എന്തു പഠിയ്ക്കണമെന്ന് അറിയില്ലെങ്കിലും -10-ആാം ക്ലാസ് കഴിഞ്ഞ് മാത്സ്/ബയേൊളജി ചേര്‍ന്ന ഗ്രൂപ്പ് എടുത്തപ്പേോള്‍ പിന്നെയും ഒാപ്ഷന്‍സ് കൂടി - എഞ്ചിനീയറിംഗ് ആകാം മെഡിസിന് ആകാം- എന്റെ മുന്നില്‍ നിരവധി വഴി -
ഐ.ടി എന്ന വന്‍ ബലൂണ്‍ പെൊട്ടിയപ്പേോള്‍ ("സത്യം"(SATYAM) തിരിച്ചിട്ടാല്‍ മെയ്ടാസ്(MAYTAS) ആകുമെന്നും അത് അസത്യം ഉല്പാദിപ്പിച്ച് വന്‍ തകര്‍ച്ച നേരിടുമെന്നും അച്ഛന് പറഞ്ഞപ്പേോഴാണ് അറിഞ്ഞത് - '
സത്യം' എന്ന കമ്പനി പെൊളിയാന്‍ കള്ളക്കണക്കെഴുതിയ ഒാഡിറ്റേഴ്സും സത്യത്തിന്റെ Spelling തിരിച്ചിട്ട കമ്പനിയുമാണത്രേ!)
കൂട്ടുകാരി അവള്‍ക്ക് ആര്‍ക്കിടെക്ട് ആവണമെന്ന് പറയുമ്പേോള്‍ എന്താ ആ സംഭവം എന്ന് എനിക്കത്ര പിടിയില്ല - അങ്ങനെ എന്റെ അഭിലാഷസാധ്യതകള്‍ ചുരുങ്ങി വരുമ്പേോഴാണ് കെൊഡാക്ക് തിയറ്ററിലെ ആ ദിവസം ലൈവ് കണ്ടത്.-
കഴിഞ്ഞ ഒാസ്കാര്‍ ദിനത്തിലാണ് എന്റെ പുതിയ അഭിലാഷം ചിറക് മുളച്ചത് -
റസൂലും റഹ്മാനും ആ ചുവന്ന പരവതാനി കയറിയതിന്റെ പിറ്റേന്ന് പത്രങ്ങള്‍ റഹ്മാനെക്കുറിച്ചെഴുതിയ റിപ്പേോര്‍ട്ട് വായിച്ചപ്പേോള്‍ തുടങ്ങി എന്റെ പുതിയ അഭിലാഷം-
ഗായകരായ സുജാതയും ശ്രീനിവാസും മറ്റും റഹ്മാന്റെ രീതി പറഞ്ഞത് കേട്ടപ്പേോള്‍ മുതല്‍ ആഗ്രഹം വലുതായി.
അവര്‍ പറഞ്ഞത് റഹ്മാന് അവരെ റിഹേഴ്സല്‍ ചെയ്യിക്കുമ്പേോള്‍ എല്ലാം റിക്കേോര്‍ഡ് ചെയ്യും - അതില്‍ ചിലപ്പേോള്‍ മോേശം ശബ്ദത്തിലും മറ്റും പാടിയ "യുണീക്കായ" ഗാനശകലം പാട്ടില്‍ കലര്‍ത്തി പ്രത്യേകതയുണ്ടാക്കുമെന്ന് -
എന്റെ ശബ്ദവും അത്ര മെച്ചമല്ല. അത്യാവശ്യം പാടും സ്ഥിരം പാടിപ്പതിഞ്ഞ രീതിയിലല്ലാത്ത എന്റെ ശബ്ദത്തെ റഹ്മാന് മാര്‍ക്കറ്റ് ചെയ്താലേോ?
എന്റെ ഒാരേോ ആഗ്രഹങ്ങളേ............
.(ചിന്ന ചിന്ന ആശൈ പാടിയ മിന്മിനി ചേച്ചിയെൊക്കെ പിന്നെ എങ്ങിനെയാ ഇത്രേം മുന്നിലെത്തിയത്?)
ഇത് പറഞ്ഞപ്പേോള്‍ അമ്മ പറഞ്ഞു -
"പാര്‍വതി ഒാമനക്കുട്ടന് ലേൊകസൌന്ദര്യ മത്സരത്തില്‍ റണ്ണറപ്പ് ആയപ്പേോള്‍ നീ കാറ്റ് വാക്ക് (പൂച്ച നടത്തം) പഠിക്കാന്‍ ആഗ്രഹിയ്ക്കാത്തതു നന്നായി"-
Thursday, February 19, 2009
Sunday, January 18, 2009
എനിക്ക് പുഴ തന്ന പുതുവത്സരസമ്മാനം.
എനിക്ക് കിട്ടിയ ആദ്യ സാഹിത്യ പുരസ്കാരം കഥാനോവല്‍ രംഗത്തെ മുടിച്ചൂടാമന്നനായ സേതുസാറിന്റെ കൈയ്യില്‍ നിന്ന് ഡിസം.31 -ന് എറണാകുളം പ്രസ്സ് ക്ലബില്‍ വച്ച് പുഴ ഡോട്കോം നടത്തിയ അഖിലലോക ചെറുകഥാമത്സരത്തില്‍ പ്രത്യേക പുരസ്കാരം വാങ്ങാന്‍ ഭാഗ്യം ഉണ്ടായി.
പുഴയുടെ ഈ ലിങ്ക് നേക്കുക
ഈ കഥ എന്റെ ചേട്ടന്മാരും ചേച്ചിമാരും വായിച്ചുവല്ലോ.
കുറച്ചു പടങ്ങള്‍ ഇതാ
.
സേതുസാര്‍ എന്റെ ചെറിയ കഥയെക്കുറിച്ച് പറഞ്ഞതിന്റെ വീഡിയോയും
അവാര്‍ഡ് വാങ്ങുന്ന രംഗവും
എല്ലാവരുടെയും അനുഗ്രഹാശിസുകളോടെ
രാധു.
Tuesday, November 11, 2008
Monday, September 8, 2008
എന്റെ റ്റീച്ചര്‍ ക്കു...
പാലക്കാട് മനോരമഎഡിഷനില്‍ പ്രസിദ്ധീകരിച്ചതു
കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തില്‍ എന്നെ പ്രൈമറിക്ലാസ്സുകളില്‍ പഠിപ്പിച്ച ലീലാവതി ടീച്ചര്‍ ഇപ്പോള്‍ എന്നെ പഠിപ്പിക്കുന്നില്ലെങ്കിലും എന്റെ എക്കാലത്തെയും ടീച്ചറാണ്.
ഓരോ ദിവസവും ഞാന്‍ എന്തെങ്കിലും ആ ടീച്ചറില്‍ നിന്നു പഠിക്കുന്നു അവരറിയാതെ..
ഞാന്‍ ഈ വിദ്യാക്ഷേത്രത്തില്‍ കാലു വെച്ചു പത്തു വര്‍ഷം കഴിഞ്ഞിട്ടും എന്നെ വല്ലാതെ ആകര്‍ഷിച്ച അധ്യാപിക. എന്റെ ഭാഗ്യം കൊണ്ടോ എന്തോ ഈ പത്തു വര്‍ഷവും ട്രാന്‍സ്ഫര്‍ ആകാതെ എന്റെ മാനസിക വളര്‍ച്ചയ്ക്കു കാവലായി നിന്നു. (കേന്ദ്രീയ വിദ്യാലയത്തില്‍ അദ്ധ്യാപകരുടെ സ്ഥലം മാറ്റം നിരന്തര സംഭവമാണ്)
ഓരോ പുതു വര്‍ഷത്തിലോ ഓണത്തിനോ ഞാന്‍ നല്കിയ ആശം സാകാര്‍ ഡുകള് ഒരു ആല്‍ബം പോലെ ആ ടീച്ചര്‍ എടുത്തു വെച്ചിരിക്കുന്നതു കണ്ടപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു. മിക്ക കാര്‍ഡിലും എന്റെ ഫോട്ടോയും വെച്ചിരുന്നതു കൊണ്ടു എന്റെ വളര്‍ച്ച ഒരു ചിത്രകഥ പോലെ തോന്നിച്ചു
വിശാല വീക്ഷണവും പ്രസന്നഭാവവും കലാഭിരുചിയുമുള്ള ഈ അധ്യാപികക്കു മനോരമ എയര്‍ ഇന്‍ഡ്യ പ്രതിഭാ സമ്മാനം 2004 -ല്‍ കിട്ടിയിട്ടുണ്ട്.
ചില ദിവസം സ്കൂളില്‍ പോകാന്‍ അസുഖം കാരണം മടിക്കുമ്പോഴും എന്റെ ടീച്ചറിന്റെ പ്രെസെന്‍സ് എെ അവിടെക്കു വരുത്തുക തന്നെ ചെയ്യും .എന്റെ അധ്യാപിക മാത്രമല്ല അവര്‍ ?ഗുരുവും വഴികാട്ടിയും കൂടിയാണ്...കുട്ടിയുടെ വ്യക്തിത്വത്തെ ബഹുമാനിക്കുന്ന അപൂര്‍വം അധ്യാപകരില്‍ ഒരാള്‍..
ഒരു വിദ്യാര് ത്ഥി അധ്യാപകനില്‍ നിന്നു എന്തു ആവശ്യപ്പെടണമെന്നും എന്തു അരുതെന്നും ഞാന്‍ അറിയാതെ എന്നെ പഠിപ്പിച്ച ടീച്ചര്‍ ..ഈ അധ്യാപക ദിനത്തില്‍ എന്റെ സ്നേഹവും ഭക്തിയും എന്റെ സ്പെഷ്യല്‍ ടീച്ചര്‍ക്ക് .
Saturday, April 26, 2008
ഇരുന്നു മതിയായേ
ഞാന്‍ അച്ഛനോടും അമ്മയോടും പറഞ്ഞിട്ടുണ്ട് ഈ മാസം എന്നെ ഒരു കോഴ്സിനും വിടരുതെന്ന്.
അമ്മയും അച്ഛനും ജോലിക്കു പോയാല്‍ ഞാന്‍ വീട്ടില്‍ ഒറ്റയ്ക്കാണു.
ആദ്യമൊകെ സമയം ചെലവാക്കാന്‍ നല്ല സുഖമായിരുന്നു. പിന്നെ പിന്നെ സമയം നീങ്ങുനില്ല.
ചെലവാക്കുന്നത് ഇങ്ങനൊക്കയണ്‍.
ടിവി കണ്ടും കമ്പ്യുട്ടറില്‍ കളിച്ചും ഫോട്ടൊ എടുത്തും പിയാനോ വയിച്ചും പാചകം ചെയ്തും -എന്നിട്ടും സമയം പോകുന്നില്ല.
ഞാന്‍ വീട്ടിലെ ഒറ്റ കുട്ടിയാണ്.
എല്ലാഇലക്ട്രോണിക് സാധനങ്ങളിലുംപരിക്ഷണം നടത്തി മതിയായി........
... ഇനി വാഷിംഗ് മെഷിന് മാത്രമേ ഉള്ളുബാക്കി.
അതില്‍ കയറി ഇരുന്നാല്‍ വീഗാലാന്‍ഡിലെ വാട്ടര്‍ പൂളില്‍ പോകുന്ന പോലെയാവില്ലെ?
ബോറടിയുടെ വലിപ്പം അറിയുകയാണിപ്പോള്‍.

(പാലക്കാട് മനോരമ എഡിഷനില്‍ ഏപ്രില്‍ 23 നു പ്രസിദ്ധീകരിച്ചതു )






