Monday, December 17, 2007

മാതൃഭൂമിയില്‍ വന്ന എന്റെ ഒരു രചന.....പത്താം ക്ലാസ്‌ സി ബി എസ്‌ സിയിലെ കണക്കു പാഠഭാഗത്തില് ‍അരിത്‌ മെറ്റിക്‌ മീന്‍ പഠിക്കാനുണ്ട്‌..സ്റ്റാറ്റിസ്റ്റിക്സില്‍ അതില്‍ അസംപ്ഷന്‍ മെതേഡില്‍ മീന്‍ കണ്ടുപിടിക്കാനുള്ള ചോദ്യം അച്ഛനോട്‌ ചോദിക്കാന്‍ തീരുമാനിച്ചു..

അതു പഠിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ അമ്മ പറഞ്ഞു

"അടുപ്പില്‍ മീന്‍ പൊരിക്കാന്‍ ഇട്ടിട്ടുണ്ട്‌ ..ഗ്യാസ്‌ സിമ്മിലാ..ഒന്നു നോക്കിയേക്കണേ.. ഞാന്‍ ഒന്നു കിടക്കട്ടെ.. നല്ല ക്ഷീണം..."

അച്ഛന്റെ പഠിപ്പിക്കലിനിടയില്‍ അടുപ്പിലെ മീനിന്റെ കാര്യം മറന്നു..

ഒരു കരിഞ്ഞ മണം വന്നപ്പോഴാ അറിഞ്ഞത്‌.. ചീത്ത ഉറപ്പാ അമ്മയുടെ വായില്‍ നിന്നു

അമ്മ നല്ല ഉറക്കം...

ഞാന്‍ പറഞ്ഞു -

"കരിഞ്ഞ മീന്‍ മീനേ അല്ലാതായി..

ഇനി അസംപ്ഷന്‍ മെതേഡിലെ ഒരു മീന്‍ ആയിരുന്നു അതെന്നു പോലും കണ്ടുപിടിക്കാനാവൂ.."

അച്ഛന്‍ സമാധാനിപ്പിച്ചു
എന്നിട്ടു മീന്‍ എന്ന വാക്കു വച്ചു ഞാന്‍ പറഞ്ഞ ആ വാചകത്തിലെ ആശയത്തെ പുകഴ്ത്തി.

ഇതിനാണു ഇംഗ്ലീഷില്‍ പണ്‍ എന്നു പറയുന്നതെന്നും വി കെ എന്നിനെ പോലുള്ള എഴുത്തുകാര്‍ ഒത്തിരി ഇത്തരം വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും പറഞ്ഞു തന്നു..
എനിക്കു ഏറ്റവും രസകരമായി തോന്നിയതു മീന്‍ എന്ന വാക്ക്‌ ഉപയോഗിച്ച ഒരു പഴയ സിനിമാപാട്ടാണു.കുട്ടികളോട്‌ ചോദ്യം ചോദിയ്ക്കുന്നതുപോലുള്ള പാട്ട്‌- ഞാനാദ്യം കേള്‍ക്കുകയാ. ടിവി യിലൊന്നും കണ്ടിട്ടേയില്ല. ലിറിക്സ്‌ അച്ഛന്‍ പറഞ്ഞു തന്നു.

ചിത്രം: ആവേശം
രചന : ബിച്ചു തിരുമല

മീന്‍ മീന്‍ നല്ല കരിമീന്‍

കടലിലെ മീന്‍ പിന്നെ ചെമ്മീന്‍

"എന്നും വെളുക്കുമ്പോള്‍-
തുടക്കത്തില്‍

കിഴക്കുവന്നുദിക്കുന്ന മീന്‍

സമയാം മീന്‍ ഏതു മീന്‍ ?

പൂമീന്‍
വാട്‌ ഡൂ യു മീന്‍ ?

പെരിമീന്‍

കറക്റ്റ്‌ വെരി ഗുഡ്‌

വെള്ളക്കാരനെ കൊണ്ടു

പള്ളിത്തേരു എടുപ്പിച്ച മീന്‍

ഏതു മീന്‍ ?

ഈദി അമീന്‍

കോടതി കൊടുക്കുന്ന വാറണ്ടും

പിടിച്ചും കൊണ്ടോടി

നടക്കുന്നതേത്‌ മീന്‍ ?

യാമീന്‍

അല്ല

ആമീന്‍

ക്വിസ്‌ പോലെ ഒരു സിനിമാഗാനം ആദ്യത്തേതു ആണോ ഇതു എന്നറിയില്ല എന്നാലും ഞങ്ങളുടെ അത്താഴത്തിന്റെ മീന്‍ ഇങ്ങിനെ കരിഞ്ഞാലും ഇത്രയും പുതിയ വിവരം കിട്ടിയല്ലോ?

16 comments:

രാധു said...

"മാതൃഭൂമിയില്‍ വന്ന എന്റെ ഒരു രചന....."

പി.ജ്യോതി said...

ശരിയാണല്ലോ രാധുമോളേ തീരെ വകതിരിവില്ലാത്ത എഡിറ്റിംഗ്‌ ആയല്ലോ ഇത്‌. എന്തായാലും സാരമില്ല. വിഷമിക്കണ്ട.
പിന്നെ assumption method ന്‌ മലയാളത്തില്‍ അഭ്യൂഹശരാശരി രീതി എന്നാണൂ പറയുക, മീനിനു മലയാളം പറഞ്ഞാല്‍ പോയില്ലേ .. ലേഖനത്തിനു സാധുത തന്നെ ഇല്ലാതാവുമല്ലോ. :) അതുകൊണ്ട്‌ 'മാധ്യം' വേണ്ട . ആശംസകള്‍

കാവലാന്‍ said...

കൊള്ളാം അസംപ്ഷന്‍ മീന്‍ കൊള്ളാം. അസംപ്ഷനൊഴിവാക്കി അടുത്ത മീനിനു ശ്രമിക്കൂ.

ഭൂമിപുത്രി said...

രാധൂന്റെ ഭാവന അസ്സലായി!
മോള്‍ക്കുപറ്റിയ പാട്ടുകള്‍പാടിത്തരുന്ന അഛനും അഭിനന്ദനങ്ങള്‍

വെള്ളെഴുത്ത് said...

ഇതിപ്പോള്‍ മാതൃഭൂമിയില്‍ ഞാന്‍ വായിച്ചതേയുള്ളൂ..കരിഞ്ഞ മീന്‍ മീനേ.. എന്ന വരിയ്ക്കുശേഷമുള്ള വരി മാതൃഭൂമിയില്ല അല്ലേ..
അരിതമാറ്റിക് മീന്‍ എന്താണെന്ന് എനിക്കൊരു പിടിയുമില്ല.. എന്താണെന്ന് ഏതെങ്കിലും കുട്ടികളോട് ചോദിച്ചു നോക്കട്ടെ,..ഈ എഴുത്തു നന്നായി. നല്ല മലയാളം..

രാധു said...

എഡിറ്റര്‍ ആ വരി വിഴുങ്ങിയതോടെ എന്റെ രചനയുടെ ജീവന്‍ പോയി..മാതൃഭൂമിയുടെ ഈ കടും കൈ ജ്യോതിചേച്ചി
എഴുതിയതി പോലെ...
ബ്ളൊഗില്‍ എനിക്കു എഴുതിയതു പോലെ ഇടാമല്ലൊ ..ഞാനല്ലേ ഇടുന്നതു!!!
എന്റെ പോസ്റ്റ് വായിക്കുന്നവര്‍ ക്കെല്ലാം നന്ദി

കുട്ടന്മേനോന്‍ said...

കൊള്ളാം.

jp said...

രാധൂ..
ഞാന്‍ മോളുടെ അച്ഛന്റെ ഒരു കൂടുകാരനാ.
കൂറച്ചു ദൂരെയാണിപ്പോള്‍.

മീനിനെ പറ്റിയുള്ള പണ്‍ വായിച്ചു..
രസമായിത്തോന്നി.
അതു പൊലെ ‘മാന്‍’ എന്ന വാക്കു വെച്ചുമുണ്ടല്ലോ ഒരു മലയാളം ‘പണ്‍’ സിനിമാ ഗാനം..
ചോദ്യോത്തര രൂപത്തില്‍
പോസ്റ്റ്മാന്‍..കലമാന്‍ എന്നെക്കെ ഉത്തരം വരുന്നത്..
അതോ ഈ പാട്ടില്‍ തന്നെയാണോ?
എനിയ്ക്കോര്‍മ്മയില്ല..
മോള്‍ അറിയാവുന്നവരോടു ചോദിയ്ക്കൂ..
പണ്‍ എന്നതിന് നമ്മുടെ അലങ്കാരശ്ശാസ്ത്രത്തില്‍ ‘ശ്ലേഷം’ എന്നു പറയും..
പ്രാസത്തിന് alliteration എന്നും..

പുതിയ പോസ്റ്റിടുമ്പോള്‍ അറിയിയ്ക്കാന്‍ അച്ഛനോടു പറയണേ..

മയൂര said...

ഇതസലായി രാധുമോളേ..അച്ഛനും മോള്‍ക്കും അഭിനന്ദനങ്ങള്‍...

തുഷാരം said...

രാധു‌ട്ടി.... കൊള്ളാം കേട്ടോ.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കൊള്ളാം ട്ടൊ മീന്‍.

മൂര്‍ത്തി said...

ഇനിയും എഴുതുക

നിര്‍മ്മല said...

അഭിനന്ദനങ്ങള്‍ രാധു.
അച്ഛന്‍ വാക്കുകള്‍കൊണ്ട് നര്‍മ്മം വിരിയിക്കുന്നതില്‍ സമര്‍ത്ഥനാണല്ലൊ. ഒരു വി.കെ.എന്‍ ടച്ച് അദ്ദേഹത്തിന്റെ എഴുത്തിലുണ്ടെന്ന് മുഞ്ഞിനാടു പത്മകുമാര്‍ പറഞ്ഞിട്ടുണ്ട്. രണ്ടുപേര്‍ക്കും അഭിനന്ദനങ്ങള്‍.

രാധു said...

എന്റെ രചന വായിച്ചവര്‍ ക്കെല്ലാം നന്ദി..
ഒരു വിഷമം ബാക്കിയുണ്ട്..
ഇതിനു മുന്നിലുള്ള എന്റെ രചനയെ പറ്റി നിര്‍ ദേശ കമന്റുകള്‍ എഴുതിയവര്‍ ഞാന്‍ അതു പാലിച്ചതു കണ്ടില്ലേ എന്ന ഒരു സം ശയം ..
വെട്ടിയൊട്ടിക്കല്‍ ഒഴിവാക്കിയ ബ്ളോഗ് പോസ്റ്റ് ...
എല്ലാവര്‍ ക്കും ഒരിക്കല്‍ കൂടി നന്ദി

hannah said...

hey.your all writtings are so good.......fantastic...i am a fan of radhika.and i am ur friend.

lekhavijay said...

എനിക്കും കിട്ടി പുതിയ വിവരം.രസകരമായിരിക്കുന്നു രാധുവിന്റെ എഴുത്ത്.ആശംസകള്‍ മോളൂ.