Wednesday, December 2, 2009

എന്റെ രചനകളും പുസ്തകം ആയി...

എന്റെ രചനകളും പുസ്തകം ആയി...









എന്റെ രചനകളും പുസ്തകം ആയി...

ബ്ളൊഗര്‍ മാര്‍ പുസ്തകം ഇറക്കുന്ന തിരക്കിലായതിനാല്‍ എന്റെ ഈ ബാലസാഹിത്യം അവയില്‍ ആദ്യത്തേകാനാണിട...
പുസ്തകം വേണ്ടവര്‍ മെയിലയക്കാന്‍ മറക്കരുതേ...

radhikars@gmail.com


പുസ്തകത്തിനു മുഖവുര എഴുതിയതു പ്രിയ എ എസ്



പ്രസാധനം പാപ്പിറസ് കോട്ടയം വില രൂ 35/-








സ്കൂള്‍ കാലഘട്ടത്തിലെ എന്റെ ചില അസാധാരണമായതും യുണീക്‌ ആയതുമായ ചിന്തകളുടെ അനുഭവങ്ങളാണ്‌ ഈ പുസ്തകം.എന്റെ അച്ഛനും അമ്മയും സുഹൃത്തുക്കളും ബന്ധുക്കളും മാത്രമേ പല കുറിപ്പുകളിലും ഉള്ളൂ എന്നതിനര്‍ത്ഥം ആത്മാംശം ഏറെയുള്ളവയാണിവ.



മലയാളം ഔപചാരികമായി പഠിക്കാത്ത കേന്ദ്രീയ വിദ്യാലയക്കാരി കമ്പ്യൂട്ടറിലെ വരമൊഴി എഡിറ്ററിലൂടെ മംഗ്ലീഷ്‌-മലയാളം കവേര്‍ട്ടറിലൂടെ ടൈപ്പ്‌ ചെയ്യുന്ന എന്റെ രചനകള്‍ പുസ്തകമാക്കാന്‍ ധനസഹായം നല്‍കിയ കേന്ദ്ര ഗവണ്‍മെന്റ്‌ സ്ഥാപനമായ cental institute of Indian languages-നെ ഈ അവസരത്തില്‍ നന്ദിയോടെ ഓര്‍ക്കുന്നു.



സാധാരണ വലിയ എഴുത്തുകാര്‍ പ്രശസ്തരായതിന്‌ ശേഷമാണ്‌ അവരുടെ ബാല്യകാല സ്മരണകള്‍ പിന്നീട്‌ ഓര്‍ത്ത്‌ എഴുതുന്നത്‌. ഇവിടെ ഞാന്‍ എന്റെ സമകാലീനരായ കുട്ടികളുടെ വ്യഥകളും സന്തോഷവും അവരുടെ രക്ഷകര്‍ത്താക്കളുടെ പങ്കപ്പാടുകളും എന്റെ സ്വപ്നങ്ങളും ഉത്തരം കിട്ടാത്ത സംശയങ്ങളും ഒക്കെ എന്റെ 'തത്തക്കുട്ടി'യിലുണ്ട്‌.എന്റെ രചനകളെപ്പറ്റി അഭിപ്രായം പറഞ്ഞ പ്രിയ ചേച്ചിക്കും പത്മകുമാര്‍ അങ്കിളിനും എന്റെ സ്നേഹം നിറഞ്ഞ നന്ദി.



എനിക്കു വേണ്ടി ഒരു കവര്‍ ചിത്രം ഡിസൈന്‍ ചെയ്തു തന്ന പ്രസിദ്ധ മലയാള ബ്ലേോഗറായ നന്ദകുമാര്‍ അങ്കിളിനും പ്രത്യേക നന്ദി. (nandaparvam.blogspot.com)



എന്റെ ആദ്യ പുസ്തകം എന്റെ പ്രിയപ്പെട്ട അച്ഛനും അമ്മയ്ക്കും സമര്‍പ്പിക്കുന്നു.



എല്ലവരുടേയും അനുഗ്രഹം പ്രതീക്ഷിക്കുന്നു.



രാധിക ആര്‍.എസ്‌.ശ്രീമയൂരംപാലക്കാട്‌

Thursday, April 16, 2009

രണ്ടു ഭാഷാപത്രങ്ങളില്‍ എന്റെ രചന--ഭാഷാന്തരീകരിച്ചരിച്ചതു



രണ്ടു ഭാഷാപത്രങ്ങളില്‍ എന്റെ രചന--ഭാഷാന്തരീകരിച്ചരിച്ചതു

ഇതു എന്റെ ബ്ളോഗില്‍ മുന്പു എഴുതിയതു തന്നെ..പ്രിന്റ് മീഡിയയില്‍ വന്നപ്പോള്‍ അതു ഇമേജക്കിയതു

Tuesday, March 31, 2009

എന്റെ ചിന്ന ചിന്ന (മിന്‍ മിനി ) ആശൈകള്‍

എന്റെ ചിന്ന ചിന്ന (മിന്‍ മിനി ) ആശൈകള്‍

പ്ലസ്‌ വണ്ണിന്‌ പഠിയ്ക്കുന്ന ഞാന്‍ 'എന്താവണം'? എന്ന തീരുമാനം ഇതുവരെ എടുത്തില്ലെന്നേോ?

പരിചയപ്പെടുന്നവരെൊക്കെ ചേൊദിക്കും - എന്താവാനാണ്‌ ആഗ്രഹം?

എനിക്ക്‌ ആഗ്രഹവും അഭിലാഷവും ഒക്കെ ഒന്നാം ക്ലാസു മുതലേ മാറി മാറി വരുന്നു.

നന്നായി പെരുമാറുന്ന പ്രൈമറി ടീച്ചര്‍മാരെ കണ്ടപ്പേോള്‍ എനിക്ക്‌ അങ്ങനെ ഒരു ടീച്ചറാകാന്‍ ആഗ്രഹം - വലിയ ക്ലാസുകളിലെത്തിയപ്പേോള്‍ ചില ടീച്ചര്‍മാരുടെ പക്ഷപാത പെരുമാറ്റം കണ്ട്‌ ടീച്ചര്‍ പേോസ്റ്റേ വേണ്ടെന്ന് വച്ചു. (പക്ഷേ അന്നത്തെ ടീച്ചര്‍മാര്‍ എന്റെ ആരാധനാ പാത്രങ്ങളാ കേട്ടേോ.)

ഡ്രൈവര്‍മാരെ, ആന പാപ്പാന്‍മാരെ,ട്രാഫിക്‌ പേോലീസുകാരെയെൊക്കെ ആരാധിച്ച്‌ അവരാകാന്‍ ആഗ്രഹിച്ച കാലം കഴിഞ്ഞു.

കുറച്ചു വര്‍ഷം മുമ്പ്‌ കല്‍പനാചൌളയെ പറ്റി പഠിച്ചപ്പേോള്‍ ബഹിരാകാശ സഞ്ചാരിയാവാന്‍ മേോഹിച്ചു. പിന്നെ കല്‍പനാചൌളയുടെ ദുരന്തം കേട്ട്‌ ആ മേൊഹം ഉപേക്ഷിച്ചു.

ബഹിരാകാശ സഞ്ചാരികളെയും ഉപഗ്രഹത്തെയും നിയന്ത്രിക്കുന്ന കണ്‍ട്രേൊള്‍ റൂമിലെ ഉദ്യേോഗസ്ഥയാവാന്‍ കലശലായ ആഗ്രഹം - അതിന്‌ എന്തു പഠിയ്ക്കണമെന്ന് അറിയില്ലെങ്കിലും -10-ആാം ക്ലാസ്‌ കഴിഞ്ഞ്‌ മാത്‌സ്‌/ബയേൊളജി ചേര്‍ന്ന ഗ്രൂപ്പ്‌ എടുത്തപ്പേോള്‍ പിന്നെയും ഒാപ്ഷന്‍സ്‌ കൂടി - എഞ്ചിനീയറിംഗ്‌ ആകാം മെഡിസിന്‍ ആകാം- എന്റെ മുന്നില്‍ നിരവധി വഴി -

ഐ.ടി എന്ന വന്‍ ബലൂണ്‍ പെൊട്ടിയപ്പേോള്‍ ("സത്യം"(SATYAM) തിരിച്ചിട്ടാല്‍ മെയ്ടാസ്‌(MAYTAS) ആകുമെന്നും അത്‌ അസത്യം ഉല്‍പാദിപ്പിച്ച്‌ വന്‍ തകര്‍ച്ച നേരിടുമെന്നും അച്‌ഛന്‍ പറഞ്ഞപ്പേോഴാണ്‌ അറിഞ്ഞത്‌ - '

സത്യം' എന്ന കമ്പനി പെൊളിയാന്‍ കള്ളക്കണക്കെഴുതിയ ഒാഡിറ്റേഴ്സും സത്യത്തിന്റെ Spelling തിരിച്ചിട്ട കമ്പനിയുമാണത്രേ!)

കൂട്ടുകാരി അവള്‍ക്ക്‌ ആര്‍ക്കിടെക്ട്‌ ആവണമെന്ന് പറയുമ്പേോള്‍ എന്താ ആ സംഭവം എന്ന് എനിക്കത്ര പിടിയില്ല - അങ്ങനെ എന്റെ അഭിലാഷസാധ്യതകള്‍ ചുരുങ്ങി വരുമ്പേോഴാണ്‌ കെൊഡാക്ക്‌ തിയറ്ററിലെ ആ ദിവസം ലൈവ്‌ കണ്ടത്‌.-

കഴിഞ്ഞ ഒാസ്കാര്‍ ദിനത്തിലാണ്‌ എന്റെ പുതിയ അഭിലാഷം ചിറക്‌ മുളച്ചത്‌ -

റസൂലും റഹ്‌മാനും ആ ചുവന്ന പരവതാനി കയറിയതിന്റെ പിറ്റേന്ന് പത്രങ്ങള്‍ റഹ്മാനെക്കുറിച്ചെഴുതിയ റിപ്പേോര്‍ട്ട്‌ വായിച്ചപ്പേോള്‍ തുടങ്ങി എന്റെ പുതിയ അഭിലാഷം-

ഗായകരായ സുജാതയും ശ്രീനിവാസും മറ്റും റഹ്‌മാന്റെ രീതി പറഞ്ഞത്‌ കേട്ടപ്പേോള്‍ മുതല്‍ ആഗ്രഹം വലുതായി.

അവര്‍ പറഞ്ഞത്‌ റഹ്മാന്‍ അവരെ റിഹേഴ്സല്‍ ചെയ്യിക്കുമ്പേോള്‍ എല്ലാം റിക്കേോര്‍ഡ്‌ ചെയ്യും - അതില്‍ ചിലപ്പേോള്‍ മോേശം ശബ്ദത്തിലും മറ്റും പാടിയ "യുണീക്കായ" ഗാനശകലം പാട്ടില്‍ കലര്‍ത്തി പ്രത്യേകതയുണ്ടാക്കുമെന്ന് -

എന്റെ ശബ്ദവും അത്ര മെച്ചമല്ല. അത്യാവശ്യം പാടും സ്ഥിരം പാടിപ്പതിഞ്ഞ രീതിയിലല്ലാത്ത എന്റെ ശബ്ദത്തെ റഹ്മാന്‍ മാര്‍ക്കറ്റ്‌ ചെയ്താലേോ?

എന്റെ ഒാരേോ ആഗ്രഹങ്ങളേ............

.(ചിന്ന ചിന്ന ആശൈ പാടിയ മിന്മിനി ചേച്ചിയെൊക്കെ പിന്നെ എങ്ങിനെയാ ഇത്രേം മുന്നിലെത്തിയത്‌?)

ഇത്‌ പറഞ്ഞപ്പേോള്‍ അമ്മ പറഞ്ഞു -

"പാര്‍വതി ഒാമനക്കുട്ടന്‍ ലേൊകസൌന്ദര്യ മത്സരത്തില്‍ റണ്ണറപ്പ്‌ ആയപ്പേോള്‍ നീ കാറ്റ്‌ വാക്ക്‌ (പൂച്ച നടത്തം) പഠിക്കാന്‍ ആഗ്രഹിയ്ക്കാത്തതു നന്നായി"-

Thursday, February 19, 2009

എന്‍ എച് 47-ല്‍ വെയിലു കായുന്ന 47 പുലികള്‍ ...





























എന്‍ എച് 47-ല്‍ വെയിലു കായുന്ന 47 പുലികള്‍ ...
പാലക്കാട് റോഡരികിലെ ഒരു ദൃശ്യം മൊബൈല്‍ കാമറ പകര്‍ ത്തിയവ..

Sunday, January 18, 2009

എനിക്ക്‌ പുഴ തന്ന പുതുവത്സരസമ്മാനം.

പ്രിയപ്പെട്ടവരെ,

എനിക്ക്‌ കിട്ടിയ ആദ്യ സാഹിത്യ പുരസ്കാരം കഥാനോവല്‍ രംഗത്തെ മുടിച്ചൂടാമന്നനായ സേതുസാറിന്റെ കൈയ്യില്‍ നിന്ന് ഡിസം.31 -ന്‌ എറണാകുളം പ്രസ്സ്‌ ക്ലബില്‍ വച്ച്‌ പുഴ ഡോട്കോം നടത്തിയ അഖിലലോക ചെറുകഥാമത്സരത്തില്‍ പ്രത്യേക പുരസ്കാരം വാങ്ങാന്‍ ഭാഗ്യം ഉണ്ടായി.

പുഴയുടെ ഈ ലിങ്ക്‌ നേക്കുക


ഈ കഥ എന്റെ ചേട്ടന്മാരും ചേച്ചിമാരും വായിച്ചുവല്ലോ.

കുറച്ചു പടങ്ങള്‍ ഇതാ




.
സേതുസാര്‍ എന്റെ ചെറിയ കഥയെക്കുറിച്ച്‌ പറഞ്ഞതിന്റെ വീഡിയോയും



അവാര്‍ഡ്‌ വാങ്ങുന്ന രംഗവും

എല്ലാവരുടെയും അനുഗ്രഹാശിസുകളോടെ

രാധു.