Tuesday, March 31, 2009

എന്റെ ചിന്ന ചിന്ന (മിന്‍ മിനി ) ആശൈകള്‍

എന്റെ ചിന്ന ചിന്ന (മിന്‍ മിനി ) ആശൈകള്‍

പ്ലസ്‌ വണ്ണിന്‌ പഠിയ്ക്കുന്ന ഞാന്‍ 'എന്താവണം'? എന്ന തീരുമാനം ഇതുവരെ എടുത്തില്ലെന്നേോ?

പരിചയപ്പെടുന്നവരെൊക്കെ ചേൊദിക്കും - എന്താവാനാണ്‌ ആഗ്രഹം?

എനിക്ക്‌ ആഗ്രഹവും അഭിലാഷവും ഒക്കെ ഒന്നാം ക്ലാസു മുതലേ മാറി മാറി വരുന്നു.

നന്നായി പെരുമാറുന്ന പ്രൈമറി ടീച്ചര്‍മാരെ കണ്ടപ്പേോള്‍ എനിക്ക്‌ അങ്ങനെ ഒരു ടീച്ചറാകാന്‍ ആഗ്രഹം - വലിയ ക്ലാസുകളിലെത്തിയപ്പേോള്‍ ചില ടീച്ചര്‍മാരുടെ പക്ഷപാത പെരുമാറ്റം കണ്ട്‌ ടീച്ചര്‍ പേോസ്റ്റേ വേണ്ടെന്ന് വച്ചു. (പക്ഷേ അന്നത്തെ ടീച്ചര്‍മാര്‍ എന്റെ ആരാധനാ പാത്രങ്ങളാ കേട്ടേോ.)

ഡ്രൈവര്‍മാരെ, ആന പാപ്പാന്‍മാരെ,ട്രാഫിക്‌ പേോലീസുകാരെയെൊക്കെ ആരാധിച്ച്‌ അവരാകാന്‍ ആഗ്രഹിച്ച കാലം കഴിഞ്ഞു.

കുറച്ചു വര്‍ഷം മുമ്പ്‌ കല്‍പനാചൌളയെ പറ്റി പഠിച്ചപ്പേോള്‍ ബഹിരാകാശ സഞ്ചാരിയാവാന്‍ മേോഹിച്ചു. പിന്നെ കല്‍പനാചൌളയുടെ ദുരന്തം കേട്ട്‌ ആ മേൊഹം ഉപേക്ഷിച്ചു.

ബഹിരാകാശ സഞ്ചാരികളെയും ഉപഗ്രഹത്തെയും നിയന്ത്രിക്കുന്ന കണ്‍ട്രേൊള്‍ റൂമിലെ ഉദ്യേോഗസ്ഥയാവാന്‍ കലശലായ ആഗ്രഹം - അതിന്‌ എന്തു പഠിയ്ക്കണമെന്ന് അറിയില്ലെങ്കിലും -10-ആാം ക്ലാസ്‌ കഴിഞ്ഞ്‌ മാത്‌സ്‌/ബയേൊളജി ചേര്‍ന്ന ഗ്രൂപ്പ്‌ എടുത്തപ്പേോള്‍ പിന്നെയും ഒാപ്ഷന്‍സ്‌ കൂടി - എഞ്ചിനീയറിംഗ്‌ ആകാം മെഡിസിന്‍ ആകാം- എന്റെ മുന്നില്‍ നിരവധി വഴി -

ഐ.ടി എന്ന വന്‍ ബലൂണ്‍ പെൊട്ടിയപ്പേോള്‍ ("സത്യം"(SATYAM) തിരിച്ചിട്ടാല്‍ മെയ്ടാസ്‌(MAYTAS) ആകുമെന്നും അത്‌ അസത്യം ഉല്‍പാദിപ്പിച്ച്‌ വന്‍ തകര്‍ച്ച നേരിടുമെന്നും അച്‌ഛന്‍ പറഞ്ഞപ്പേോഴാണ്‌ അറിഞ്ഞത്‌ - '

സത്യം' എന്ന കമ്പനി പെൊളിയാന്‍ കള്ളക്കണക്കെഴുതിയ ഒാഡിറ്റേഴ്സും സത്യത്തിന്റെ Spelling തിരിച്ചിട്ട കമ്പനിയുമാണത്രേ!)

കൂട്ടുകാരി അവള്‍ക്ക്‌ ആര്‍ക്കിടെക്ട്‌ ആവണമെന്ന് പറയുമ്പേോള്‍ എന്താ ആ സംഭവം എന്ന് എനിക്കത്ര പിടിയില്ല - അങ്ങനെ എന്റെ അഭിലാഷസാധ്യതകള്‍ ചുരുങ്ങി വരുമ്പേോഴാണ്‌ കെൊഡാക്ക്‌ തിയറ്ററിലെ ആ ദിവസം ലൈവ്‌ കണ്ടത്‌.-

കഴിഞ്ഞ ഒാസ്കാര്‍ ദിനത്തിലാണ്‌ എന്റെ പുതിയ അഭിലാഷം ചിറക്‌ മുളച്ചത്‌ -

റസൂലും റഹ്‌മാനും ആ ചുവന്ന പരവതാനി കയറിയതിന്റെ പിറ്റേന്ന് പത്രങ്ങള്‍ റഹ്മാനെക്കുറിച്ചെഴുതിയ റിപ്പേോര്‍ട്ട്‌ വായിച്ചപ്പേോള്‍ തുടങ്ങി എന്റെ പുതിയ അഭിലാഷം-

ഗായകരായ സുജാതയും ശ്രീനിവാസും മറ്റും റഹ്‌മാന്റെ രീതി പറഞ്ഞത്‌ കേട്ടപ്പേോള്‍ മുതല്‍ ആഗ്രഹം വലുതായി.

അവര്‍ പറഞ്ഞത്‌ റഹ്മാന്‍ അവരെ റിഹേഴ്സല്‍ ചെയ്യിക്കുമ്പേോള്‍ എല്ലാം റിക്കേോര്‍ഡ്‌ ചെയ്യും - അതില്‍ ചിലപ്പേോള്‍ മോേശം ശബ്ദത്തിലും മറ്റും പാടിയ "യുണീക്കായ" ഗാനശകലം പാട്ടില്‍ കലര്‍ത്തി പ്രത്യേകതയുണ്ടാക്കുമെന്ന് -

എന്റെ ശബ്ദവും അത്ര മെച്ചമല്ല. അത്യാവശ്യം പാടും സ്ഥിരം പാടിപ്പതിഞ്ഞ രീതിയിലല്ലാത്ത എന്റെ ശബ്ദത്തെ റഹ്മാന്‍ മാര്‍ക്കറ്റ്‌ ചെയ്താലേോ?

എന്റെ ഒാരേോ ആഗ്രഹങ്ങളേ............

.(ചിന്ന ചിന്ന ആശൈ പാടിയ മിന്മിനി ചേച്ചിയെൊക്കെ പിന്നെ എങ്ങിനെയാ ഇത്രേം മുന്നിലെത്തിയത്‌?)

ഇത്‌ പറഞ്ഞപ്പേോള്‍ അമ്മ പറഞ്ഞു -

"പാര്‍വതി ഒാമനക്കുട്ടന്‍ ലേൊകസൌന്ദര്യ മത്സരത്തില്‍ റണ്ണറപ്പ്‌ ആയപ്പേോള്‍ നീ കാറ്റ്‌ വാക്ക്‌ (പൂച്ച നടത്തം) പഠിക്കാന്‍ ആഗ്രഹിയ്ക്കാത്തതു നന്നായി"-

18 comments:

രാധു said...

എന്റെ ഒാരേോ ആഗ്രഹങ്ങളേ............
.(ചിന്ന ചിന്ന ആശൈ പാടിയ മിന്മിനി ചേച്ചിയെൊക്കെ പിന്നെ എങ്ങിനെയാ ഇത്രേം മുന്നിലെത്തിയത്‌?)

New Post

ശ്രീ said...

അമ്മ പറഞ്ഞതിലും കാര്യമുണ്ട്. ;)

പാട്ടു പാടാന്‍ കഴിവും ആഗ്രഹവുമുണ്ടെങ്കില്‍ ശ്രമം കൈവിടരുത് ട്ടോ

ഉപാസന || Upasana said...

Try Politics...
:-)
Upasana

ഉപാസന || Upasana said...

Try Politics...
:-)
Upasana

yamuna said...

AAGRHANGALKKU AWASANAMILLA MOLU.......AAGRAHICHATHU KITTIYALUM PINNEYUM AAGRAHANGAL BAAKIYUNDAKUM....AMMAYUDE COMMENT KANDU CHIRICHU NJAN....I.A. S nu oru kai nokku molu....

Anuroop Sunny said...

"തോട്ടമുണ്ടോ???
തൂമ്പയുമെടുത്തിറങ്ങിയാലോ??"
പൊരിവെയ്‌ലത്തും പെരുമഴയത്തും നാടിന്റെ ഭാഗധേയം കിളിര്‍പ്പിക്കുന്ന കര്‍ഷകനെകണ്ട് ഒരു കുട്ടിയും പറയുന്നില്ലല്ലൊ 'എനിക്കൊരു കര്‍ഷകനാകണമെന്ന്‌ '...
ഹാ കഷ്ടം....

Sudha said...

ആരായാലും വേndilla,nalla manushyasthreeyayaal mathiyennanu ee auntyyude aasamsa,ആശ.!!നല്ലതു വരട്ടെ!

Unknown said...

Sorry that i couldnot readyour article B coz there is no Malayalam Font.But u r foto............Nice . Who made it??

നിരക്ഷരൻ said...

പോരാ...ഇത്രയ്ക്കൊന്നും പോരാ ആഗ്രഹങ്ങള്‍. ഒരു വലിയ മലയോളം ആഗ്രഹിക്കണം, എന്നാലേ ഒരു ചെറിയ കിന്നോളമെങ്കിലും കിട്ടൂ എന്നാണ്. രാധു നന്നായിട്ട് എഴുതിയിട്ടുണ്ട്. ഒരു വലിയ എഴുത്തുകാരിയാകുന്നതിനെപ്പറ്റി എന്തുകൊണ്ട് ആഗ്രഹിക്കുന്നില്ല !!

ആശംസകള്‍

രാധു said...

Please download anjali old lipi and install in ur computer to read the malayalam here..

The carricatire done by Sajive ettan ( kerala hahha.blogpsot.com )

സജി said...

http://udayakiranam.blogspot.com

ന്യൂ കേരള കാവടിസമാജം said...

good.really good post

Unknown said...

നന്നായിട്ടുണ്ട്..

Unknown said...

മലയോളം ആഗ്രഹിക്കണം,
എന്നാലേ ഒരു കുന്നോളമെങ്കിലും കിട്ടൂ........
ആശംസകള്‍.....

മാനസ said...

നിരക്ഷരന്‍ പറഞ്ഞപോലെ ഒരു എഴുത്തുകാരിയാവാനുള്ള മോഹം കണ്ടില്ല :P

Unknown said...

നന്നായിട്ടുണ്ട്..

ഹരിതം said...

കൊള്ളം

മേഘമല്‍ഹാര്‍(സുധീര്‍) said...

മനസ്സൊരു മാന്ത്രിക കുതിരയായ്‌ പായും മര്‍ത്ത്യന്‍ കാണാത്ത പാതകളില്‍...
പോസ്റ്റ്‌ നന്നായി . അവസാനം ഒന്നുകൂടെ നന്നാക്കാമായിരുന്നു സഹോദരി..