Wednesday, December 2, 2009

എന്റെ രചനകളും പുസ്തകം ആയി...

എന്റെ രചനകളും പുസ്തകം ആയി...

എന്റെ രചനകളും പുസ്തകം ആയി...

ബ്ളൊഗര്‍ മാര്‍ പുസ്തകം ഇറക്കുന്ന തിരക്കിലായതിനാല്‍ എന്റെ ഈ ബാലസാഹിത്യം അവയില്‍ ആദ്യത്തേകാനാണിട...
പുസ്തകം വേണ്ടവര്‍ മെയിലയക്കാന്‍ മറക്കരുതേ...

radhikars@gmail.com


പുസ്തകത്തിനു മുഖവുര എഴുതിയതു പ്രിയ എ എസ്പ്രസാധനം പാപ്പിറസ് കോട്ടയം വില രൂ 35/-
സ്കൂള്‍ കാലഘട്ടത്തിലെ എന്റെ ചില അസാധാരണമായതും യുണീക്‌ ആയതുമായ ചിന്തകളുടെ അനുഭവങ്ങളാണ്‌ ഈ പുസ്തകം.എന്റെ അച്ഛനും അമ്മയും സുഹൃത്തുക്കളും ബന്ധുക്കളും മാത്രമേ പല കുറിപ്പുകളിലും ഉള്ളൂ എന്നതിനര്‍ത്ഥം ആത്മാംശം ഏറെയുള്ളവയാണിവ.മലയാളം ഔപചാരികമായി പഠിക്കാത്ത കേന്ദ്രീയ വിദ്യാലയക്കാരി കമ്പ്യൂട്ടറിലെ വരമൊഴി എഡിറ്ററിലൂടെ മംഗ്ലീഷ്‌-മലയാളം കവേര്‍ട്ടറിലൂടെ ടൈപ്പ്‌ ചെയ്യുന്ന എന്റെ രചനകള്‍ പുസ്തകമാക്കാന്‍ ധനസഹായം നല്‍കിയ കേന്ദ്ര ഗവണ്‍മെന്റ്‌ സ്ഥാപനമായ cental institute of Indian languages-നെ ഈ അവസരത്തില്‍ നന്ദിയോടെ ഓര്‍ക്കുന്നു.സാധാരണ വലിയ എഴുത്തുകാര്‍ പ്രശസ്തരായതിന്‌ ശേഷമാണ്‌ അവരുടെ ബാല്യകാല സ്മരണകള്‍ പിന്നീട്‌ ഓര്‍ത്ത്‌ എഴുതുന്നത്‌. ഇവിടെ ഞാന്‍ എന്റെ സമകാലീനരായ കുട്ടികളുടെ വ്യഥകളും സന്തോഷവും അവരുടെ രക്ഷകര്‍ത്താക്കളുടെ പങ്കപ്പാടുകളും എന്റെ സ്വപ്നങ്ങളും ഉത്തരം കിട്ടാത്ത സംശയങ്ങളും ഒക്കെ എന്റെ 'തത്തക്കുട്ടി'യിലുണ്ട്‌.എന്റെ രചനകളെപ്പറ്റി അഭിപ്രായം പറഞ്ഞ പ്രിയ ചേച്ചിക്കും പത്മകുമാര്‍ അങ്കിളിനും എന്റെ സ്നേഹം നിറഞ്ഞ നന്ദി.എനിക്കു വേണ്ടി ഒരു കവര്‍ ചിത്രം ഡിസൈന്‍ ചെയ്തു തന്ന പ്രസിദ്ധ മലയാള ബ്ലേോഗറായ നന്ദകുമാര്‍ അങ്കിളിനും പ്രത്യേക നന്ദി. (nandaparvam.blogspot.com)എന്റെ ആദ്യ പുസ്തകം എന്റെ പ്രിയപ്പെട്ട അച്ഛനും അമ്മയ്ക്കും സമര്‍പ്പിക്കുന്നു.എല്ലവരുടേയും അനുഗ്രഹം പ്രതീക്ഷിക്കുന്നു.രാധിക ആര്‍.എസ്‌.ശ്രീമയൂരംപാലക്കാട്‌

46 comments:

രാധു said...

ബ്ളൊഗര്‍ മാര്‍ പുസ്തകം ഇറക്കുന്ന തിരക്കിലായതിനാല്‍ എന്റെ ഈ ബാലസാഹിത്യം അവയില്‍ ആദ്യത്തേകാനാണിട...
പുസ്തകം വേണ്ടവര്‍ മെയിലയക്കാന്‍ മറക്കരുതേ...

☮ Kaippally കൈപ്പള്ളി ☢ said...

വായിക്കാൻ കഴിയുന്നില്ല

☮ Kaippally കൈപ്പള്ളി ☢ said...

എല്ലാ ആശംസകളും നേരുന്നു.

നല്ല എഴുത്തുകാരിയായി വരും.

Cartoonist said...

ഹല്ല രാധൂ,
പുസ്സോം എഴുത്യോ ? ഗംഭീരം !
അന്തല്ല്യാണ്ട് എഴുതുമല്ലൊ :)

സിമി said...

congrats! പുസ്തകം എങ്ങനെ വാങ്ങും?

raveesh said...

--//ആശംസകൾ//--

അഭിലാഷങ്ങള്‍ said...

രാധൂ, ഒരുപാട് ആശംസകളും അഭി-നന്ദനങ്ങളും.. :)

ഇനീം ഒരുപാട് എഴുതൂ ട്ടോ... വല്യ ഒരു എഴുത്തുകാരിയാകട്ടെ. കേന്ദ്രീയവിദ്യാലയക്കുട്ടിയാണേലും മലയാളം പഠിക്കാന്‍ കാണിച്ച ആ താല്പര്യത്തിനു മുന്നില്‍ പ്രണാമം. എനിക്കും ഒരനിയത്തിയുണ്ട്, വേറൊരു കേന്ദ്രീയവിദ്യാലയക്കുട്ടി. പണ്ട് മലയാളം പഠിച്ചേ പറ്റൂന്നും പറഞ്ഞ് നിര്‍ബന്ധിച്ച് അമ്മ പഠിപ്പിക്കുന്ന മലയാളം മീഡിയം എല്‍.പി.സ്കൂളില്‍ ചില ഒഴിവ് സമയങ്ങളില്‍ ‘സ്പെഷ്യല്‍ ക്ലാസിനായി‘ കൊണ്ടു ചെന്നാക്കാറുള്ള ഒരേട്ടനാ ഇത്. :) ഇന്ന് വളരെ കൂളായി മലയാളം എഴുതുകയും വായിക്കുകയും ചെയ്യും അവള്‍... :) ചുമ്മാ ഒര്‍ത്തുപോകുവാണ്...!

ഈ പുസ്തകം നാട്ടില്‍ വന്നാല്‍ വാങ്ങും കേട്ടൊ.

പിന്നെ, കവര്‍ ഡിസൈന്‍ വരച്ച നന്ദകുമാറങ്കിളിനെ ഞാന്‍ ഏതായാലും അഭിനന്ദിക്കുന്നില്ല ഇനി. എന്താന്നറിയ്യോ? ഏതാനും മിനിറ്റുകള്‍ കൊണ്ട് വരച്ച ഈ ചിത്രം ഒരുപാട് ഇഷ്ടപ്പെട്ടത് കൊണ്ട് അങ്കിളിനെ അഭിനന്ദിച്ച് അഭിനന്ദിച്ച് ആകെപ്പാടെ തളര്‍ന്നിരികുവാ മോളെ. :) ഇനീം അഭിനന്ദിക്കാനായി അധ്വാനിച്ചാല്‍ ചിലപ്പോ എന്റെ കാറ്റു പോകും. അത്രയും തളര്‍ന്നു.:) :) എന്നാലും, ഒന്നു വിളിച്ചോട്ടെ, “നന്ദകുമാറങ്കിളേ... ഗുഡ് ...ഗുഡ്ഡേ ... ഗുഡ്ഡ് ഗുഡ്ഡ്.. “ :)

ശ്രീ said...

ആശംസകള്‍, രാധൂ...
ഇനിയും ഒരുപാടെഴുതുക. നല്ലൊരു എഴുത്തുകാരിയായി അറിയപ്പെടട്ടെ!

അഹ്‌മദ്‌ N ഇബ്രാഹീം said...

ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍

അക്ഷരങ്ങളൂടെ ലോകത്ത് നല്ലൊരു ഭാവിയുണ്ടാവട്ടെ..

കുഴൂര്‍ വില്‍‌സണ്‍ said...

ഇതു കിട്ടാന്‍ എന്ത് വഴി. ഈ മാസം 17 നു നാട്ടില്‍ വരും. ഒരു കോപ്പി അയച്ച് തരുമോ ?
വിലാസം

കുഴൂര്‍ വിത്സണ്‍
കുഴൂര്‍ .പി.ഒ
680 734

Santhosh said...

ella aasamsakalum nerunnu...

Visala Manaskan said...

അടിപൊളി!!

രാധുവിന് എല്ലാ ആശംസകളും. കവർ ഭയങ്കരായിട്ട് ഇഷ്ടായിട്ടാ..

Kiranz..!! said...

സാധാരണ വലിയ എഴുത്തുകാര്‍ പ്രശസ്തരായതിന്‌ ശേഷമാണ്‌ അവരുടെ ബാല്യകാല സ്മരണകള്‍ പിന്നീട്‌ ഓര്‍ത്ത്‌ എഴുതുന്നത്‌. ഇവിടെ ഞാന്‍ എന്റെ സമകാലീനരായ കുട്ടികളുടെ വ്യഥകളും സന്തോഷവും അവരുടെ രക്ഷകര്‍ത്താക്കളുടെ പങ്കപ്പാടുകളും എന്റെ സ്വപ്നങ്ങളും ഉത്തരം കിട്ടാത്ത സംശയങ്ങളും ഒക്കെ എന്റെ 'തത്തക്കുട്ടി'യിലുണ്ട്‌.

തത്തക്കുട്ടീ മിടുക്കീ.ഇപ്പറഞ്ഞതായിരിക്കണം ഈ പുസ്തകത്തിന്റെ ഏറ്റവും യുണീക് ആയ ഒരു ഘടകം. വല്യ എഴുത്തുകാരുടെ വല്യ ഭാവനയും പൊടിപ്പും തൊങ്ങലുമില്ലാതെ ആത്മാംശത്തിന്റെ തുടിപ്പോടെ എടുത്തു വെക്കാൻ പറ്റിയ ചില ഏടുകൾ.വളരെ നന്നായി.എല്ലാവിധാശംസകളും.ബുക്കൊരെണ്ണം ബുക്ക് ചെയ്യാൻ മെയിൽ അയക്കുന്നുണ്ട്.

മുള്ളൂക്കാരന്‍ said...

ഇനിയും ഒരുപാടെഴുതുക.... ഒരായിരം ആശംസകള്‍ തത്തക്കുട്ടീ ... ഒപ്പം പ്രീയപ്പെട്ട നന്ദേട്ടനും...
ഞാന്‍ പാലക്കാടു തന്നെ ഉണ്ട്...അപ്പൊ ബുക്കൊരെണ്ണം തരാന്‍ മറക്കേണ്ട... മെയില്‍ ചെയ്യാം...
സ്നേഹപൂര്‍വ്വം മുള്ളൂക്കാരന്‍...

കെ.പി.എസ്./K.P.Sukumaran said...

രാധു മോള്‍ക്ക് എല്ലാ ആശംസകളും നേരുന്നു. ഇനിയും ഒത്തിരി പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ മോള്‍ക്ക് കഴിയട്ടെ...

കുട്ടന്‍മേനൊന്‍ said...

എല്ലാവിധ ആശംസകളും.

നിരക്ഷരന്‍ said...

രാധൂ

ഇനിയും ഒരുപാടൊരുപാട് ഉയരത്തിലേക്ക് എത്തിച്ചേരാനാകട്ടെ എന്ന് ആശംസിക്കുന്നു.

പുസ്തകം ഒരു കോപ്പി വേണം. മെയിലായിട്ട് അയക്കാം റിക്വസ്റ്റ്.

ഈ നന്ദപര്‍വ്വം ഒരു സംഭവം ആണല്ലേ ? :)

Ravi Menon said...

santhoshaayi...

Rare Rose said...

രാധൂ.,ആദ്യമായാണിവിടെ.അതിങ്ങനെയൊരു സന്ദര്‍ഭത്തിലായതില്‍ സന്തോഷം.ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍..ഇനിയുമൊരുപാട് എഴുതൂ.:)

നന്ദന്‍ ജിയുടെ ആ കവര്‍ ചിത്രവും നന്നേ ഇഷ്ടായി..

chithrakaran:ചിത്രകാരന്‍ said...

രാധുമോളേ,
കലക്കാന്‍ തൊടങ്ങീല്ലേ...കലകലക്കണം!!!
രാധുവിനും,തത്തക്കുട്ടിക്കും ചിത്രകാരന്റെ
ആശംസകള്‍.

നന്ദകുമാര്‍ said...

വലിയ എഴുത്തുകാരിയായി ഇനിയും ഒരുപാട് പുസ്തകങ്ങളിറക്കാന്‍ ഇതൊരു തുടക്കമാകട്ടെ..
ഒരുപാടാശംസകള്‍.

അരുണ്‍ കായംകുളം said...

നന്നായി വരട്ടെ, ഈശ്വരാനുഗ്രഹം ഉണ്ടാകും:)
ആശംസകള്‍!!

Sureshkumar Punjhayil said...

Prarthanakal... Ashamsakal... Snehapoorvvam...!!!

G.manu said...

ആശംസകള്‍ രാധിക.
പുസ്തകം വാങ്ങുന്നുണ്ട്.. വലിയ എഴുത്തുകാരിയായിതീരട്ടെ.

നന്ദകുമാര്‍ said...

പുസ്തകം കിട്ടി ബോധിച്ചു. പുസ്തകം അയച്ചതിനു നന്ദി. രാധികക്ക് എല്ലാ ആശംസകളും.

മയൂര said...

മോളൂസ്, ആശംസകള്‍ , ഇതൊരു തുടക്കമാവട്ടെ.
വീട്ടിലെ ഹാട്രിക്കാവട്ടെ അടുത്തത് :)

Sapna Anu B.George said...

ഒരുപാട് ആശംസകളും അഭി-നന്ദനങ്ങളും..

Jayesh / ജ യേ ഷ് said...

അഭിനന്ദനങ്ങള്‍

Yatheesh Kurup said...

ഇനിയും ഒരുപാട് പുസ്തകങ്ങള്‍ എഴുതി ഒരു വലിയ എഴുത്തുകാരി ആകണം മാധവിക്കുട്ടിയെ പോലെ. എല്ലാവിധ ആശംസകളും നേരുന്നു.

സ്വന്തം ജേഷ്ടന്‍

A.Chandrasekhar said...

തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു രാധു. ഹ്രിദയം നിറഞ്ഞ ആശംസകള്‍

Manoraj said...

abhinandanagal... ente nattil ninnum kurachu varshangalkku munp oru balakaviundayi..raj mohan...randu pushtakavum erakki..eppol entho erulilanu...athupole sambhavikkathirikkatte.. cherupathile prasthayayath thalakku pidikkaruthu...ella vidha bhavugangalum nerunnu...oppam pusthakathinte oru copy ayachu tharuvan thalparyapetunnu.. ente mail id : manroajkr@gmail.com

eniyum uyarangalilethatte...

krish | കൃഷ് said...

santhosham.
ente abhinandanangaL.

vandootty said...

congraaats Radhu.. Book theerchayayum vaayikkam.. pakshe engane vaangum?

നന്ദന said...

സ്നേഹംനിറഞ്ഞ ആശംസകൾ,
ഒപ്പം ഏറേ അഭിനന്ദനങൽ
എഴുതി തകർത്തുകളയണം
നന്മകൽ നേരുന്നു
നന്ദന

ആഗ്നേയ said...

ഈ ബ്ലോഗ്ഗിലെ ആദ്യസന്ദർശനം ഇങ്ങനെ നല്ല ഒരവസരത്തിലായതിൽ സന്തോഷം.
പുസ്തകം എന്തായാലും വാങ്ങുന്നുണ്ട്.രാധൂട്ടി വല്യ എഴുത്തുകാരിയാകട്ടെ :-)ആശംസകൾ

ഉപാസന || Upasana said...

Well done radhu
:-)
Upasana

ചേച്ചിപ്പെണ്ണ് said...

മോളെ ,
അഭിനന്ദനങ്ങള്‍ ....
മനോരാജിന്റെ ഒരു മെയില്‍ വഴിയാണ് ഇവിടെ ...
പ്രൊഫൈല്‍ വായിച്ചു ... കെ വി ല്‍ പഠിച്ചിട്ടും മലയാളം എഴുതുന്നതില്‍ വലിയ സന്തോഷം ഉണ്ട് ...
ഞാന്‍ രണ്ടു കൊല്ലം ഒരു കെ വി ഇല്‍ കമ്പ്യൂട്ടര്‍ അദ്ധ്യാപിക ആയിരുന്നേ .... ന്റെ കുട്ടികള്‍ടെ മലയാളം ജ്ഞാനം എനിക്ക് നന്നായറിയാം ....
(ഇപ്പൊ അവിടെ അല്ല ന്നാലും ന്റെ കുട്ടികള്‍ ന്നെ വരുന്നുള്ളൂ )
ഒരുപാട് എഴുതണം
നന്നായി പഠിക്കണം ....

Manoraj said...

ഈ പുസ്തകത്തെപരിചയപ്പെടുത്തുന്ന ഒരു പോസ്റ്റ്‌ കാണാൻ താഴെയുള്ള ലിങ്കിലൂടെ പോകുക...

http://manorajkr.blogspot.com

ഹരീഷ് തൊടുപുഴ said...

അഭിനന്ദനങ്ങള്‍ മോളെ..

അഡ്രെസ്സ് മെയിലിലയക്കാം..
വി.പി.പി ആയി അയച്ചു തരൂ ട്ടോ..

Gopakumar V S (ഗോപന്‍ ) said...

എല്ലാ ആശംസകളും, മോളുവേ....
നല്ല ഒരു എഴുത്തുകാരിയാവട്ടേ...

ORU YATHRIKAN said...

രാധുക്കുട്ടീ.....അഭിനന്ദനങ്ങള്‍...ആശംസകള്‍.... സസ്നേഹം

tigersamachar said...

Really awesome, cannot see the starting trouble of a beginner. Feel like I am reading the articles of a mature writer. I will buy a 'thathakkutti' once I go India for vacation.

Cheers
vazhipOkkan

റ്റോംസ് കോനുമഠം said...

എല്ലാ ആശംസകളും നേരുന്നു.
നല്ല എഴുത്തുകാരിയായി വരും.

Anonymous said...

hi there, came here thru manoraj's review. congrats on book publn!c u agian thru blog. why no new posts? exams?

Jishad Cronic™ said...

അഭിനന്ദനങ്ങള്...

Anonymous said...

Congrats for this gr8 achievement....