Monday, September 8, 2008

എന്റെ റ്റീച്ചര്‍ ക്കു...



പാലക്കാട്‌ മനോരമഎഡിഷനില്‍ പ്രസിദ്ധീകരിച്ചതു

കഞ്ചിക്കോട്‌ കേന്ദ്രീയ വിദ്യാലയത്തില്‍ എന്നെ പ്രൈമറിക്ലാസ്സുകളില്‍ പഠിപ്പിച്ച ലീലാവതി ടീച്ചര്‍ ഇപ്പോള്‍ എന്നെ പഠിപ്പിക്കുന്നില്ലെങ്കിലും എന്റെ എക്കാലത്തെയും ടീച്ചറാണ്‌.

ഓരോ ദിവസവും ഞാന്‍ എന്തെങ്കിലും ആ ടീച്ചറില്‍ നിന്നു പഠിക്കുന്നു അവരറിയാതെ..

ഞാന്‍ ഈ വിദ്യാക്ഷേത്രത്തില്‍ കാലു വെച്ചു പത്തു വര്‍ഷം കഴിഞ്ഞിട്ടും എന്നെ വല്ലാതെ ആകര്‍ഷിച്ച അധ്യാപിക. എന്റെ ഭാഗ്യം കൊണ്ടോ എന്തോ ഈ പത്തു വര്‍ഷവും ട്രാന്‍സ്ഫര്‍ ആകാതെ എന്റെ മാനസിക വളര്‍ച്ചയ്ക്കു കാവലായി നിന്നു. (കേന്ദ്രീയ വിദ്യാലയത്തില്‍ അദ്ധ്യാപകരുടെ സ്ഥലം മാറ്റം നിരന്തര സംഭവമാണ്‌)

ഓരോ പുതു വര്‍ഷത്തിലോ ഓണത്തിനോ ഞാന്‍ നല്‍കിയ ആശം സാകാര്‍ ഡുകള്‍ ഒരു ആല്‍ബം പോലെ ആ ടീച്ചര്‍ എടുത്തു വെച്ചിരിക്കുന്നതു കണ്ടപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു. മിക്ക കാര്‍ഡിലും എന്റെ ഫോട്ടോയും വെച്ചിരുന്നതു കൊണ്ടു എന്റെ വളര്‍ച്ച ഒരു ചിത്രകഥ പോലെ തോന്നിച്ചു

വിശാല വീക്ഷണവും പ്രസന്നഭാവവും കലാഭിരുചിയുമുള്ള ഈ അധ്യാപികക്കു മനോരമ എയര്‍ ഇന്‍ഡ്യ പ്രതിഭാ സമ്മാനം 2004 -ല്‍ കിട്ടിയിട്ടുണ്ട്‌.

ചില ദിവസം സ്കൂളില്‍ പോകാന്‍ അസുഖം കാരണം മടിക്കുമ്പോഴും എന്റെ ടീച്ചറിന്റെ പ്രെസെന്‍സ്‌ എെ‍ അവിടെക്കു വരുത്തുക തന്നെ ചെയ്യും .എന്റെ അധ്യാപിക മാത്രമല്ല അവര്‍ ?ഗുരുവും വഴികാട്ടിയും കൂടിയാണ്‌...കുട്ടിയുടെ വ്യക്തിത്വത്തെ ബഹുമാനിക്കുന്ന അപൂര്‍വം അധ്യാപകരില്‍ ഒരാള്‍..

ഒരു വിദ്യാര്‍ ത്ഥി അധ്യാപകനില്‍ നിന്നു എന്തു ആവശ്യപ്പെടണമെന്നും എന്തു അരുതെന്നും ഞാന്‍ അറിയാതെ എന്നെ പഠിപ്പിച്ച ടീച്ചര്‍ ..ഈ അധ്യാപക ദിനത്തില്‍ എന്റെ സ്നേഹവും ഭക്തിയും എന്റെ സ്പെഷ്യല്‍ ടീച്ചര്‍ക്ക്‌ .

Saturday, April 26, 2008

ഇരുന്നു മതിയായേ

ഇപ്പോള്‍ പത്താം ക്ലാസ്‌ അവധിക്കാലം.

ഞാന്‍ അച്ഛനോടും അമ്മയോടും പറഞ്ഞിട്ടുണ്ട്‌ ഈ മാസം എന്നെ ഒരു കോഴ്സിനും വിടരുതെന്ന്.
അമ്മയും അച്ഛനും ജോലിക്കു പോയാല്‍ ഞാന്‍ വീട്ടില്‍ ഒറ്റയ്ക്കാണു.
ആദ്യമൊകെ സമയം ചെലവാക്കാന്‍ നല്ല സുഖമായിരുന്നു. പിന്നെ പിന്നെ സമയം നീങ്ങുനില്ല.
ചെലവാക്കുന്നത്‌ ഇങ്ങനൊക്കയണ്‍.
ടിവി കണ്ടും കമ്പ്യുട്ടറില്‍ കളിച്ചും ഫോട്ടൊ എടുത്തും പിയാനോ വയിച്ചും പാചകം ചെയ്തും -എന്നിട്ടും സമയം പോകുന്നില്ല.

ഞാന്‍ വീട്ടിലെ ഒറ്റ കുട്ടിയാണ്‍.
എല്ലാഇലക്ട്രോണിക്‌ സാധനങ്ങളിലുംപരിക്ഷണം നടത്തി മതിയായി........
... ഇനി വാഷിംഗ്‌ മെഷിന്‍ മാത്രമേ ഉള്ളുബാക്കി.
അതില്‍ കയറി ഇരുന്നാല്‍ വീഗാലാന്‍ഡിലെ വാട്ടര്‍ പൂളില്‍ പോകുന്ന പോലെയാവില്ലെ?

ബോറടിയുടെ വലിപ്പം അറിയുകയാണിപ്പോള്‍.


(പാലക്കാട്‌ മനോരമ എഡിഷനില്‍ ഏപ്രില്‍ 23 നു പ്രസിദ്ധീകരിച്ചതു )

Sunday, March 30, 2008

അടിക്കുറിപ്പു







ഈ പടം കണ്ടാല്‍ ആദ്യം മനസില്‍


വരുന്നതു '


ചട്ടീം കലോം ആയാല്‍ തട്ടീം മുട്ടീം ഇരിക്കും ' എന്ന


കമന്റാവും



വേറെ എതേലും കമന്റ്?

എന്റെ ആദ്യ ഫോട്ടൊ പോസ്റ്റ്

Monday, December 17, 2007

മാതൃഭൂമിയില്‍ വന്ന എന്റെ ഒരു രചന.....



പത്താം ക്ലാസ്‌ സി ബി എസ്‌ സിയിലെ കണക്കു പാഠഭാഗത്തില് ‍അരിത്‌ മെറ്റിക്‌ മീന്‍ പഠിക്കാനുണ്ട്‌..സ്റ്റാറ്റിസ്റ്റിക്സില്‍ അതില്‍ അസംപ്ഷന്‍ മെതേഡില്‍ മീന്‍ കണ്ടുപിടിക്കാനുള്ള ചോദ്യം അച്ഛനോട്‌ ചോദിക്കാന്‍ തീരുമാനിച്ചു..

അതു പഠിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ അമ്മ പറഞ്ഞു

"അടുപ്പില്‍ മീന്‍ പൊരിക്കാന്‍ ഇട്ടിട്ടുണ്ട്‌ ..ഗ്യാസ്‌ സിമ്മിലാ..ഒന്നു നോക്കിയേക്കണേ.. ഞാന്‍ ഒന്നു കിടക്കട്ടെ.. നല്ല ക്ഷീണം..."

അച്ഛന്റെ പഠിപ്പിക്കലിനിടയില്‍ അടുപ്പിലെ മീനിന്റെ കാര്യം മറന്നു..

ഒരു കരിഞ്ഞ മണം വന്നപ്പോഴാ അറിഞ്ഞത്‌.. ചീത്ത ഉറപ്പാ അമ്മയുടെ വായില്‍ നിന്നു

അമ്മ നല്ല ഉറക്കം...

ഞാന്‍ പറഞ്ഞു -

"കരിഞ്ഞ മീന്‍ മീനേ അല്ലാതായി..

ഇനി അസംപ്ഷന്‍ മെതേഡിലെ ഒരു മീന്‍ ആയിരുന്നു അതെന്നു പോലും കണ്ടുപിടിക്കാനാവൂ.."

അച്ഛന്‍ സമാധാനിപ്പിച്ചു
എന്നിട്ടു മീന്‍ എന്ന വാക്കു വച്ചു ഞാന്‍ പറഞ്ഞ ആ വാചകത്തിലെ ആശയത്തെ പുകഴ്ത്തി.

ഇതിനാണു ഇംഗ്ലീഷില്‍ പണ്‍ എന്നു പറയുന്നതെന്നും വി കെ എന്നിനെ പോലുള്ള എഴുത്തുകാര്‍ ഒത്തിരി ഇത്തരം വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും പറഞ്ഞു തന്നു..
എനിക്കു ഏറ്റവും രസകരമായി തോന്നിയതു മീന്‍ എന്ന വാക്ക്‌ ഉപയോഗിച്ച ഒരു പഴയ സിനിമാപാട്ടാണു.കുട്ടികളോട്‌ ചോദ്യം ചോദിയ്ക്കുന്നതുപോലുള്ള പാട്ട്‌- ഞാനാദ്യം കേള്‍ക്കുകയാ. ടിവി യിലൊന്നും കണ്ടിട്ടേയില്ല. ലിറിക്സ്‌ അച്ഛന്‍ പറഞ്ഞു തന്നു.

ചിത്രം: ആവേശം
രചന : ബിച്ചു തിരുമല

മീന്‍ മീന്‍ നല്ല കരിമീന്‍

കടലിലെ മീന്‍ പിന്നെ ചെമ്മീന്‍

"എന്നും വെളുക്കുമ്പോള്‍-
തുടക്കത്തില്‍

കിഴക്കുവന്നുദിക്കുന്ന മീന്‍

സമയാം മീന്‍ ഏതു മീന്‍ ?

പൂമീന്‍
വാട്‌ ഡൂ യു മീന്‍ ?

പെരിമീന്‍

കറക്റ്റ്‌ വെരി ഗുഡ്‌

വെള്ളക്കാരനെ കൊണ്ടു

പള്ളിത്തേരു എടുപ്പിച്ച മീന്‍

ഏതു മീന്‍ ?

ഈദി അമീന്‍

കോടതി കൊടുക്കുന്ന വാറണ്ടും

പിടിച്ചും കൊണ്ടോടി

നടക്കുന്നതേത്‌ മീന്‍ ?

യാമീന്‍

അല്ല

ആമീന്‍

ക്വിസ്‌ പോലെ ഒരു സിനിമാഗാനം ആദ്യത്തേതു ആണോ ഇതു എന്നറിയില്ല എന്നാലും ഞങ്ങളുടെ അത്താഴത്തിന്റെ മീന്‍ ഇങ്ങിനെ കരിഞ്ഞാലും ഇത്രയും പുതിയ വിവരം കിട്ടിയല്ലോ?