എന്നേക്കാള്‍ നാലു ക്ലാസ് താഴെ പഠിക്കുന്ന രണ്ട് അനിയത്തി ക്കുട്ടികളുടെ കയ്യില്‍ കുറെയേറെ ചില്ലറ പൈസകള്‍ ഞാന്‍ കണ്ടു. അവരോടു ഞാന്‍ അന്വേഷിച്ചു
-"ഇത്രയും പൈസയും കൊണ്ട് നിങ്ങള്‍ എന്തിനാണ് സ്കൂളില്‍ വരുന്നത്?"
ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന എന്റെ ചോദ്യത്തിന് താഴെ ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ ഉത്തരം ശരിയായി പറയാറില്ല.
പക്ഷേ എന്നോടെന്തോ ഇഷ്ടം കൊണ്ട് അവര്‍ പറഞ്ഞു -
"ചേച്ചിയോട് മാത്രം പറയാം ആരോടും പറയരുത്" "ഞങ്ങള്‍ക്ക് ഒളിച്ചോടാനാണ് ഇത്രയും പൈസ"
ഞാന്‍ ഞെട്ടി. "
ഇത്തിരിയുള്ള ഈ കുട്ടികള്‍ക്കെന്തുപറ്റി?"
ഞങ്ങള്‍ക്കു രണ്ടു പേര്‍ക്കും വേണ്ടത്ര സ്നേഹം കൂട്ടുകാരില്‍ നിന്നോ ടീച്ചര്‍മാരില്‍ നിന്നോ വീട്ടില്‍ നിന്നോ കിട്ടുന്നില്ല"ഞാന്‍ വീണ്ടും ഞെട്ടി.- ഞാനപ്പോള്‍ അവരോടു ചോദിച്ചു-
"നിങ്ങള്‍ക്ക് മാത് സില്‍ പഠിക്കാനുള്ള പ്രോഫിറ്റ് & ലോസ് ചാപ്റ്റര്‍ നന്നായി അറിയാമോ? ""പ്രോഫിറ്റ് ലോസ് ചാപ്റ്ററിലെ പ്രോബ്ലം പോലും ശരിയായി ചെയ്യാനറിയാത്ത നിങ്ങള്‍ എങ്ങനെ ഇത്രയും ചില്ലറ പൈസയുമായി പുറത്തുപോയാല്‍ രക്ഷപ്പെടും-"
ജീവിതത്തില്‍ ഉണ്ടാകാന്‍ പോകുന്ന ലാഭ നഷ്ടക്കണക്കുകള്‍ ഓര്‍ത്തല്ല ഞാന്‍ ഇത്രയും പറഞ്ഞത്.
പക്ഷേ എന്തോ ഈ ചോദ്യം അവര്‍ക്കു ഏറ്റു- അവര്‍ക്കു എന്തോ എടുത്തുചാട്ടത്തിന്റെ ഗൌരവം, തെറ്റുന്ന ലാഭനഷ്ടക്കണക്കിലും വലുതായി തോന്നിക്കാണും എന്നാണ് ഇത് എന്റെ അച്ഛനോട് പറഞ്ഞപ്പോള്‍ എനിക്കു കിട്ടിയ മറുപടി.
അക്ഷരമുറ്റം
മാതൃഭൂമി
01-ജൂണ്‍-2006
Subscribe to:
Post Comments (Atom)
1 comment:
is it a real incident?
If so, ...
remedial measures ???
Post a Comment