ആദ്യമൊക്കെ എനിക്കു പേടിയേ ഇല്ലായിരുന്നു പരീക്ഷയെ.
പരീക്ഷാ ഹാളില്‍ അടുത്തിരിക്കുിിമ മേഘ ചോദിക്കും.-
" രാധികേ നിനക്കു ഒട്ടും പേടിയും ടെന്‍ഷനും വരുന്നില്ലേ?"
പിന്നെ പിന്നെ കുറേ കുട്ടികള്‍ എന്റെ മട്ടും ഭാവവും കണ്ടു എന്നോട് ചോദിച്ചു.
'നിനക്ക് എന്താ പരീക്ഷയെ പേടിയില്ലേ?'
എല്ലാവരും ചോദിച്ച് പേടിപ്പിച്ച് എനിക്കിപ്പോള്‍ എല്ലം പേടിയാണ്.
ഈ സ്കൂളാണ് എന്നെ പേടിക്കാന്‍ പഠിപ്പിച്ചത്
പല പരിഷ്കാരങ്ങളും വന്നു വന്നു പരീക്ഷ തന്നെ ഇല്ലാതാകും എന്ന് പലരും പറയുന്നു.
അപ്പോളാണ് ഞാന്‍ ആലോചിച്ചത്-
"ഈ പരീക്ഷ ഇല്ലാതായാല്‍ കുട്ടികളാരും പേടിക്കാതെ വരും.
രാവിലത്തെ ഈശ്വര പ്രാര്‍ത്ഥന തന്നെ വേണ്ടെന്നു വയ്ക്കും കുട്ടികള്‍.
പിന്നെ ദൈവത്തെയും പേടിക്കില്ലാ എന്നു വന്നാലോ...
അതു വേണ്ടാ...പരീക്ഷയും ഇത്തിരി പേടിയും പ്രെയറും ഒക്കെ ഇല്ലാതെ എന്തു സ്കൂള്‍?"
ചങ്ങാതി
മലയാള മനോരമ
06-ഫെബ്രുവരി-2006
Subscribe to:
Post Comments (Atom)
1 comment:
പരീക്ഷയും ഇത്തിരി പേടിയും ഒക്കെ ഇല്ലാതെ എന്തു സ്കൂള്‍?"
Good
Post a Comment