പൂജ അവധിക്കു ഞങ്ങള്‍ മുംബൈ കാണാന്‍ പോയി.
ഞാന്‍, അമ്മ, അച്ഛന്. തിരിച്ചു വന്നത് കുര്‍ള സ്റ്റേഷനില്‍ നിന്നും നേത്രാവതി എക്സ്പ്രസ്സില്‍. രണ്ട് മിഡില്‍ ബര്‍ത്തും ഒരു അപ്പര്‍ ബര്‍ത്തും.
പതിവുപോലെ എന്റെ ഇഷ്ടബര്ത്തായ ടോപ് ബര്‍ത്തിലേക്കു ഞാന്‍ പോയി.അവിടെ ഇരുന്ന് പ്ലാറ്റ്ഫോമില്‍ നിന്നുംവാങ്ങിയ പത്രങ്ങള്‍ വായിച്ചു.
രണ്ട് പകലുള്ള യാത്രയല്ലേ?ബോറടിച്ചു തുടങ്ങിയപ്പോള്‍ ഞാന്‍ അവിടെയിരുന്ന് പേന കൊണ്ട് പത്രത്തില്‍ എഴുതാനും വരയ്ക്കാനും തുടങ്ങി.
മാതൃഭൂമി പത്രത്തില്‍ ഒരു പേജ് ചരമക്കോളമാണ്. അതില്‍ കൊടുത്ത ഫോട്ടോകളില്‍ പേന കൊണ്ടു മീശയും കൃതാവും കണ്ണടയും വരച്ചു കൊണ്ടിരുന്നു.
അപ്പോഴാണു എനിക്കു തോന്നിയത്. ഈ പടത്തിലുള്ളവരില് ചിലരുടെ മുഖം സൌമ്യമായും മറ്റുള്ളവരുടെ ക്രൂരമായും മാറി.
ഇതു ഞാന്‍ അമ്മയേയും, അച്ഛനേയും കാട്ടിയപ്പോള്‍ അവര്‍ വഴക്കു പറഞ്ഞു. '
എന്താ നീ ചെയ്യുന്നത്? മരിച്ചു പോയവരെ നീ അപമാനിക്കുകയല്ലേ?'
ഞാന്‍ പറഞ്ഞു 'സോറി, ഞാന്‍ അതോര്‍ത്തില്ല.' '
ഞാന്‍ സൌമ്യമായ മുഖമുള്ളവരെ സ്വര്‍ഗ്ഗത്തിലേക്കും ക്രൂരമുഖമുള്ളവരെ നരകത്തിലേക്കും പറഞ്ഞയക്കുന്ന ജോലിയിലായിരുന്നു.'
അച്ഛനും അമ്മയും എന്റെ ഇമാജിനേഷനില്‍ അത്ഭുതപ്പെട്ട് ഇങ്ങനെ പറഞ്ഞു '
നീ ആരാ ഇവരെ ഇങ്ങനെ വേര്‍തിരിക്കാന്‍?'
ഞാന്‍ ഒരു തമാശ പറഞ്ഞു
'എനിക്കു തീരുമാനിക്കാം അതൊക്കെ. കാരണം ഞാന്‍ അപ്പര്‍ ബര്ത്തിലല്ലേ? ദ മാന്‍ ഇന്‍ ദ അപ്സ്റ്റയേര്സ് എന്നു പറഞ്ഞാല്‍ ദൈവം തന്നെയല്ലേ?'
കുട്ടി.കോം
മാതൃഭൂമി
27-ഡിസംബര്‍-2006
Subscribe to:
Post Comments (Atom)
2 comments:
ithu super rachana...
keep it up
kuththi irunn ella postum vayikkua..
ithu kidu.. :-)
Post a Comment