Thursday, March 29, 2007

കൂവിയുണര്‍ത്തും സങ്കടം

ഒരിക്കല്‍ ഞാന്‍ എന്റെ അച്ഛനോടും അമ്മയോടും ചോദിച്ചു"
ജീവ ജന്തുക്കള്‍ക്കു നമ്മളെ പോലെ ഒരു ജീവിതമുണ്ടോ?
അവര്‍ക്കു ചോദ്യത്തിനു ഉത്തരം മുട്ടി.
എന്നാല്‍ പിന്നെ ഞാന്‍ തന്നെ ആലോചിക്കാമെന്നു വിചാരിച്ചു.
കോഴികളെയൊക്കെ കൊല്ലുമ്പോള്‍ നമ്മള്‍ എന്തുകൊണ്ട്‌ ആലോചിക്കുന്നില്ല 'അവര്‍ക്കും ഒരു ജീവിതമുണ്ടെന്ന്
'കോഴി വില്‍ക്കുന്ന ഒരു സ്ഥലത്തു ചെന്നല്‍ നമ്മള്‍ പറയും'ഒരു കോഴി'
അയാള്‍ ആ കൂട്ടത്തില്‍ ഒരെണ്ണത്തിനെ എടുക്കുമ്പോള്‍ അതിലെ ഒരു കോഴിക്കുഞ്ഞിന്റെ അമ്മയാണെങ്കിലോ അത്‌ ?ആ കോഴി 'കീയൊ കീയൊ' എന്നു കരയുംനമ്മള്‍ വിചാരിക്കും അതു കരയുകാണെന്ന്‌.പ
ക്ഷെ അതല്ലഅവള്‍ അടുത്തിരിക്കുന്ന കോഴികളോടു 'ഞാന്‍ പോകുകയാണെന്നു'കരഞ്ഞുകൊണ്ടു പറയുകയാണ്‌'
ഇനിയൊരു ജന്മമുണ്ടെങ്കില്‍ നമ്മള്‍ക്കു സരയൂതീരത്തു കാണാം'കണ്ണകി എന്ന സിനിമയിലെ ഗാനമാണിത്‌ - കോഴിപ്പോര്‌ ആദ്യമായി കണ്ടത്‌ അതിലാണ്‌.
ഒരാള്‍ കോഴിയെ മേടിച്ച്‌ പോകുമ്പോള്‍ അയാള്‍ക്കു ഒരു അപകടം പറ്റിയെന്നു വിചാരിക്കുകഅയാള്‍ ദൈവത്തിനോട്‌ ചോദിക്കും'എന്തു തെറ്റാണു ഞാന്‍ ചെയ്തത്‌ ?'
എന്തു നമ്മള്‍ മനസ്സിലാക്കിയാലും കോഴിയുടെ ശാപമാണത്‌.
നമ്മളെപ്പോലെ എല്ലാ ജീവജന്തുക്കള്‍ക്കും ഒരോ ജീവിതമുണ്ട്‌- തീര്‍ച്ച
എന്റെ വീട്ടിനു പിന്നില്‍ ഒരു അമ്മപ്പൂച്ചയും രണ്ടു കുഞ്ഞുപൂച്ചകളും വിശന്നു കരയുമ്പോള്‍ഞാന്‍ എന്നും ഇത്തിരി പാല്‍ കൊടുക്കും അവകള്‍ക്കു എന്തു സന്തോഷമാണെന്നോ?
എല്ലാവരും എല്ലാവരെയും സഹായിക്കാന്‍ പഠിക്കണം.
ഈ ജീവികളൊക്കെ നമ്മളെപ്പോലെ ഇവിടെ ജീവിക്കുന്നവരാണ്‌.
ഇത്രയും എഴുതിയതു ഞാന്‍ അച്ഛനെ വായിച്ചു കേള്‍പ്പിച്ചപ്പോള്‍ അച്ഛന്‍ പറഞ്ഞതാണ്‌ എന്നെ ഏറ്റവും കൂടുതല്‍ സന്തോഷിപ്പിച്ചത്‌.
നമ്മുടെ മഹാനായ ഒരെഴുത്തുകാരന്‍ ഇതേപോലെ എഴുതിയതു നീ വായിച്ചിട്ടുണ്ടോ എന്ന്‌ എന്നോട്‌ ചോദിച്ചു.
എനിക്കോര്‍മ്മ വന്നില്ല
അച്ഛന്‍ പറഞ്ഞു -'നമ്മുടെ വൈക്കം മുഹമ്മദ്‌ ബഷീര്‍'
അദ്ദേഹം എഴുതിയിട്ടുണ്ട്‌ ഭൂമിയുടെ അവകാശികളായി തേളും പാമ്പും അട്ടയും പഴുതാരയും ഒക്കെയുണ്ട്‌.
ഞാന്‍ മനസ്സില്‍ തോന്നിയതൊക്കെ എഴുതിയപ്പോള്‍എഴുതിയതു പോലെയായി തോന്നിയതും അപ്പോഴാണ്‌.


മലയാള മനോരമ
07-നവംബര്‍-2005

1 comment:

yamuna said...

Molu you are great and your writings are greatest...kozhi keeyo keeyo ennu karayunnathu oru yaathrachodikkal anennu manasilakki thannu...hats off...